കുടിയേറ്റം, വ്യാപാരം, സമ്പദ്‌വ്യവസ്ഥ ഈ മൂന്നു കാര്യങ്ങളാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ഭരണകൂടത്തിനെതിരെയുള്ള ഡോണൾഡ് ട്രംപിന്‍റെ ആയുധങ്ങൾ. ബൈഡൻ ഭരണത്തിനു കീഴിൽ ഇപ്പോഴുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടെ ട്രംപിന്‍റെ ഈ ആയുധത്തിനു മൂർച്ചയേറെയാണ്.
മെക്സിക്കോയുമായുള്ള അതിർത്തി അടയ്ക്കുമെന്നേ ട്രംപ് മുമ്പ് പറഞ്ഞിരുന്നുള്ളു. എന്നാലിപ്പോഴാകട്ടെ, അമെരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്നും പറയുന്നു.
ഒരു കാലത്ത് ട്രംപിന്‍റെ ശക്തനായ എതിരാളിയായിരുന്നു ഇപ്പോൾ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ട്രംപ് തെരഞ്ഞെടുത്ത സെനറ്റർ ജെ.ഡി. വാൻസ് എന്നതു കൂടി കൂട്ടി വായിക്കുമ്പോൾ ട്രംപിന്‍റെ സ്വീകാര്യതയാണ് വ്യക്തമാകുന്നത്.
തീരദേശ വരേണ്യ വർഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി സാധാരണ കുടുംബത്തിൽ നിന്നു തുടക്കം, തികച്ചും യുവജനപക്ഷപാതിയായ യാഥാസ്ഥിതികൻ...ഇതെല്ലാമാണ് ജെ.ഡി.വാൻസിനെ ട്രംപിനോട് അടുപ്പിക്കുന്നത്. ട്രംപിന്‍റെ വിദേശ നയ വീക്ഷണങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളുമെല്ലാം വാൻസ് നന്നായി ഉയർത്തിക്കാട്ടുന്നുണ്ട്.
ട്രംപ്-വാൻസ് റിപ്പബ്ലിക്കൻ വാദമുഖങ്ങൾ എത്രത്തോളം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ഒരു വിശകലനമാണിത്.
ബൈഡൻ ഭരണകൂടം ജീവിച്ചിരിക്കുന്നവരെ മാത്രം പരിഗണിക്കുമ്പോൾ ട്രംപ് ജീവിക്കാനുള്ള അവകാശത്തെ തന്നെ പരിഗണിക്കുന്നു.
അബോർഷൻ:
ശക്തനായ പ്രോ-ലൈഫ് വാദിയായ ട്രംപ് മൂന്നു കാര്യങ്ങളെ ശക്തമായി എതിർക്കുന്നു. ബലാത്സംഗം, വ്യഭിചാരം, അമ്മയുടെ ജീവൻ സംരക്ഷിക്കൽ എന്നിവയാണവ. പണ്ട് റൊണാൾഡ് റീഗൻ സ്വീകരിച്ച അതേ നിലപാട് ആണിത്.
വാൻസാകട്ടെ ഒരു പടി കൂടി കടന്നാണ് അബോർഷനെ വ്യവച്ഛേദിക്കുന്നത്.
"സ്ത്രീകൾക്ക് അവസരങ്ങൾ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, സ്ത്രീകൾക്ക് തിരഞ്ഞെടുപ്പുകൾ ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ എല്ലാറ്റിനുമുപരിയായി, ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്കും ആൺകുട്ടികൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു' എന്നാണ് വാൻസ് അബോർഷനെതിരെയുള്ള തങ്ങളുടെ നയം വ്യക്തമാക്കുന്നത്.
അബോർഷൻ നിയന്ത്രണങ്ങൾ കൊണ്ടു വരേണ്ടത് സംസ്ഥാനങ്ങളാണ് എന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.എന്നാൽ മെയിൽ വഴി ഗർഭച്ഛിദ്ര ഗുളികകൾ വിതരണം ചെയ്യുന്നത് തടയുന്നത് പോലുള്ള നടപടിക്രമങ്ങളിലേക്കുള്ള രോഗികളുടെ പ്രവേശനം തടയാൻ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കുമോ എന്ന് ട്രംപ് പറഞ്ഞിട്ടില്ല. ദേശീയ ഗർഭച്ഛിദ്ര നിരോധനം വീറ്റോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അദ്ദേഹം വലിയ തോതിൽ ഒഴിഞ്ഞുമാറി. കോൺഗ്രസ് ഒരിക്കലും അത്തരമൊരു നടപടി പാസാക്കില്ലെന്നും ആ തീരുമാനമെടുക്കാ നുള്ള സ്ഥാനത്ത് തന്നെ എത്തിക്കുമെന്നും പറഞ്ഞായിരുന്നു ഈ ഒഴിഞ്ഞു മാറൽ.
ഐവിഎഫ് ചികിത്സയിൽ സ്വയം ഒരു നേതാവ് ആയിട്ടാണ് ട്രംപ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്.എന്നാൽ ഐവിഎഫിനെ കുറിച്ചുള്ള ട്രംപിന്‍റെ നിലപാടുകൾ ഈ വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് സഹായകമാകുമെന്നാണ് ഡെമോക്രാറ്റുകളുടെ നിരീക്ഷണം.അബോർഷനും ഐവിഎഫു മാണ് ഡെമോക്രാറ്റുകളുടെ ശക്തമായ പ്രചരണായുധങ്ങൾ.