അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലെവൽ 3 എസിഐ അംഗീകാരം

2025 ന്‍റെ ആദ്യ പകുതിയിൽ, സായിദ് അന്താരാഷ്ട്ര വിമാനത്താവളം 15.5 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തു.

Abu Dhabi Zayed International Airport receives Level 3 ACI accreditation

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലെവൽ 3 എസിഐ അംഗീകാരം

Updated on

അബുദാബി: അബുദാബി സായിദ് അന്തർദേശിയ വിമാനത്താവളത്തിന് മികച്ച ഉപയോക്തൃ അനുഭവത്തിനുള്ള എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണലിന്‍റെ ലെവൽ 3 അംഗീകാരം ലഭിച്ചു. ന്നും രണ്ടും ലെവലുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ലെവൽ 3 അംഗീകാരം ലഭിച്ചത്. 2025 ന്‍റെ ആദ്യ പകുതിയിൽ, സായിദ് അന്താരാഷ്ട്ര വിമാനത്താവളം 15.5 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ പ്രതിവർഷം 13.2% വർധനയാണ് രേഖപ്പെടുത്തുന്നത്. 2024 ൽ 28.1% ഉം 2023 ൽ 44.5% വുമായിരുന്നു വളർച്ചാ നിരക്ക്.

'അതിഥികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ," - അബുദാബി വിമാനത്താവളങ്ങളുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എലീന സോർലിനി പറഞ്ഞു.

ലെവൽ 3 അംഗീകാരം നേടുന്നതിനായി, അബുദാബി നിരവധി അതിഥി കേന്ദ്രീകൃത സംരംഭങ്ങൾ ആരംഭിച്ചു. പ്രത്യേക പാസഞ്ചർ ഫോക്കസ് ഗ്രൂപ്പുകൾ, ഗസ്റ്റ് ഷാഡോയിംഗ് പ്രോഗ്രാം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com