actor Gerardo Tarasena passes away

ഹെറാർഡോ ടരസെന അന്തരിച്ചു

അപ്പോക്കലിപ്റ്റോ നടൻ ഹെറാർഡോ ടരസെന അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം
Published on

മെക്സിക്കോ സിറ്റി: വിഖ്യാത ചിത്രം അപ്പോക്കലിപ്റ്റോ യിലൂടെയും നെറ്റ്ഫ്ളിക്സ് പരമ്പരയായ നാർക്കോ മെക്സിക്കോയിലൂടെയും ആഗോള ശ്രദ്ധ നേടിയ മെക്സിക്കൻ നടൻ ഹെറാർഡോ ടരസെന(55) അന്തരിച്ചു. മെക്സിക്കൻ ഫിലിം അക്കാദമിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. 1970 ൽ മെക്സിക്കോ സിറ്റിയായിരുന്നു ഹെറാർഡോയുടെ ജനനം. തിയെറ്റർ ആർട്സിൽ ബിരുദ്ധം നേടിയ അദ്ദേഹം നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്.

1990 കളിൽ സിനിമയിൽ സജീവമായി. മെൽ ഗിബ്സണിന്‍റെ അപ്പോക്കലിപ്റ്റോയിൽ മിഡിൽ ഐ എന്ന പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ടരസെയ്ക്ക് വൻ ആരാധകരേ നേടിക്കൊടുത്തു. ക്രൂരതയുടെയും വന്യതയുടെയും പര്യായമായിരുന്നു ആ കഥാപാത്രം. 2018 -20 കാലഘട്ടത്തിൽ സംപ്രേഷണം ചെയ്ത നാർക്കോസ് മെക്സിക്കോ എന്ന പരമ്പരയിലെ പാബ്ലോ അക്കോസ്റ്റ എന്ന കഥാപാത്രം ശ്രദ്ധയിക്കപ്പെട്ടു. മെക്സിക്കൻ ഓസ്കാർ എന്നറിയപ്പെടുന്ന ഏരിയൽ പുരസ്കാരത്തിന് മൂന്നുതവണ നാമനിർദേശം ലഭിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ 30 ലെറെ നാടകങ്ങളിലും വേഷമിട്ടു. നൃത്തസംഘത്തിന്‍റെ ഭാഗമായി വിവിധ ചലച്ചിത്രമേളകളിലും ഭാഗമായിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com