അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതം; ഓസ്കർ ജേതാവ് ഡയാൻ കീറ്റൺ അന്തരിച്ചു

മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല
actress diane keaton passed away

ഡയാൻ കീറ്റൺ

Updated on

കാലിഫോർണിയ: ഹോളിവുഡ് നടിയും ഓസ്കർ ജേതാവുമായ ഡയാൻ കീറ്റൺ അന്തരിച്ചു. 79 വയസായിരുന്നു. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഭിനയത്തിനു പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നീ മേഖളിലും ഡയാൻ തന്‍റെതായ മുദ്ര പതിപ്പിച്ചു.

60ലധികം ചിത്രങ്ങളിൽ വേഷമിട്ട നടിക്ക് വൂഡി അലന്‍റെ സംവിധാനത്തിൽ 1977ൽ പുറത്തിറങ്ങിയ 'ആനി ഹാൾ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഓസ്കർ ലഭിക്കുന്നത്. 'ദി ഗോഡ്ഫാദർ'എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.

ദി ഫസ്റ്റ് വൈസ് ക്ലബ്, സംതിങ്സ് ഗോട്ട ഗിവ്, ബുക്ക് ക്ലബ് എന്നിവയാണ് ഡയാന്‍റെ മറ്റു മികച്ച ചിത്രങ്ങൾ. സംതിങ്സ് ഗോട്ട ഗിവ്, മാർവിൻസ് റൂം, എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഡയാൻ കീറ്റൺ ഓസ്കർ നോമിനേഷൻ നേടുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com