അഫ്ഗാൻ പൗരന്മാരെ ജർമനി നാടുകടത്തി

സോളിംഗൻ പട്ടണത്തിലെ കത്തിയാക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നാടുകടത്തിൽ
Germany deports Afghanis
ജർമനി
Updated on

ബർലിൻ: താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ 2021 ഓഗസ്റ്റിന് ശേഷം ഇതാദ്യമായി ജർമനി അഫ്ഗാൻ പൗരന്മാരെ അവരുടെ നാട്ടിലേക്ക് നാടുകടത്തുന്നു.സോളിംഗൻ പട്ടണത്തിൽ മാരകമായ കത്തി ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നാടുകടത്തൽ. ഇതിൽ പ്രതി സിറിയൻ പൗരനാണ്.

സർക്കാർ വക്താവ് സ്റ്റെഫൻ ഹെബെസ്ട്രൈറ്റ് വെള്ളിയാഴ്ച 28 അഫ്ഗാൻ പൗരന്മാരെ "കുറ്റവാളികൾ" എന്നാണ് വിശേഷിപ്പിച്ചത്.എന്നാൽ അവരുടെ കുറ്റകൃത്യം എന്താണെന്ന മീഡിയയുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയില്ല.

അഫ്ഗാൻ പൗരന്മാരെ നാടുകടത്താനുള്ള നീക്കത്തെ പറ്റി ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സർ പറഞ്ഞത് ജർമനിയുടെ സുരക്ഷാ പ്രശ്‌നമാണ് ഇത് എന്നാണ്.

ജർമ്മനിക്ക് താലിബാനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാൽ മറ്റു മാർഗങ്ങളിലൂടെ പ്രവർത്തിക്കേണ്ടത് ജർമൻ സർക്കാരിന്‍റെ ആവശ്യമാണ് എന്ന് വ്യക്തമാക്കി.

പ്രതിയെന്ന് സംശയിക്കുന്ന ജർമ്മനിയിൽ അഭയം തേടിയ സിറിയൻ പൗരനെ കഴിഞ്ഞ വർഷം ബൾഗേറിയയിലേക്ക് നാടുകടത്തേണ്ടതായിരുന്നു. എന്നാൽ അയാൾ അപ്രത്യക്ഷനായി. അതിനാൽ അന്ന് നാടുകടത്തൽ ഒഴിവാക്കിയിരുന്നു.

കൊലപാതകം, ഒരു തീവ്രവാദ സംഘടനയിലെ അംഗത്വം എന്നിവയിൽ കൂടുതൽ അന്വേഷണവും സാധ്യമായ കുറ്റപത്രവും തീർപ്പാക്കാത്തതിനെ തുടർന്നാണ് ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്രമണത്തിന്‍റെ ഉത്തരവാദിത്തം തെളിവുകളൊന്നും നൽകാതെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘം ഏറ്റെടുത്തു.

ജർമ്മനിയിലെ ന്യൂനപക്ഷ ഗ്രൂപ്പുകൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തീവ്ര വലതുപക്ഷ വിജയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.

സോളിംഗൻ സിറ്റിയിലെ കത്തിയാക്രമണത്തിനു ശേഷം ജർമ്മൻ ചാൻസലർ ഷോൾസ് കത്തി ആക്രമണ നിയമങ്ങൾ കർശനമാക്കി.

അക്രമി ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നും തീവ്രവാദി സംഘം അതിന്‍റെ വാർത്താ സൈറ്റിൽ പറഞ്ഞു.

"പലസ്തീനിലും എല്ലായിടത്തും മുസ്ലീങ്ങളോട് നടത്തുന്ന പ്രതികാരത്തിന് തിരിച്ചു പ്രതികാരം ചെയ്യാനാണ് ക്രിസ്ത്യാനിക്കെതിരെ കത്തിയാക്രമണം നടത്തിയതെന്ന് ഈ സംഘടന വ്യക്തമാക്കി.

ഒരു അഫ്ഗാൻ കുടിയേറ്റക്കാരന്‍റെ കത്തി ആക്രമണത്തിൽ ഒരു ജർമൻ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് രാജ്യം അഫ്ഗാനിസ്ഥാനിൽ നിന്നും സിറിയയിൽ നിന്നും കുറ്റവാളികളെ വീണ്ടും നാടുകടത്താൻ തുടങ്ങുമെന്ന് ജൂണിൽ ചാൻസലർ ഒലാഫ് ഷോൾസ് പ്രതിജ്ഞയെടുത്തിരുന്നു.

പോപ്പുലിസ്റ്റ് ആൾട്ടർനേറ്റീവ് ഫൊർ ജർമ്മനി പോലുള്ള കുടിയേറ്റ വിരുദ്ധ പാർട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന ജർമ്മനിയിലെ സാക്‌സണി, തുരിംഗിയ മേഖലകളിൽ ഞായറാഴ്ച പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കുടിയേറ്റത്തെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.