ഖാൻ മുത്തഖി
World
ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങി താലിബാൻ വിദേശകാര‍്യ മന്ത്രി
താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷമുള്ള ആദ‍്യ സന്ദർശനമായിരിക്കും ഇത്
കാബൂൾ: ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ വിദേശകാര‍്യ മന്ത്രി ഖാൻ മുത്തഖി. ഒക്റ്റോബർ 10 മുതൽ അദ്ദേഹം ഇന്ത‍്യ സന്ദർശിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണമില്ല.
താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷമുള്ള ആദ‍്യ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ മാസം ഖാൻ മുത്തഖി ന‍്യൂഡൽഹി സന്ദർശിക്കാനൊരുങ്ങിയെങ്കിലും ഐക‍്യരാഷ്ട്രസഭാ സുരക്ഷാ സമിതി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം യാത്രാ വിലക്ക് നേരിടുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.