
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രാജ്യത്തെ കാര്യക്ഷമതാ വകുപ്പിന്‍റെ സർവ നിയന്ത്രണവും നൽകിയാണ് ഇലോൺ മസ്കിനെ അതിന്‍റെ തലപ്പത്ത് അവരോധിച്ചത്.
ഇപ്പോഴിതാ മസ്കിന്‍റെ തൊഴിലാളി വിരുദ്ധ നടപടികളിൽ അമർഷം പൂണ്ട തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷനായ എഎഫ്എൽ -സിഐഒ രംഗത്തെത്തിയിരിക്കുകയാണ്.
ജീവിക്കാനായി ജോലിയെടുക്കുന്ന തൊഴിലാളികൾക്കെതിരെ മസ്കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുകയാണ് എന്ന് സംഘടന ആരോപിച്ചു.
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളേയും എഎഫ്എല്‍-സിഐഒ പ്രസിഡന്‍റ് ലിസ് ഷുലര്‍ വിമര്‍ശിച്ചു. കാര്യക്ഷമതാ വകുപ്പിന്‍റെ നിലപാടുകള്‍ക്കെതിരേ പലതര ത്തിലുള്ള പ്രചാരണം ആരംഭിക്കുയാണ് തൊഴിലാളി യൂണിയനുകള്‍. കാപ്പിറ്റോള്‍ ഹില്ലിലെയും മറ്റ് തൊഴിലാളി ഗ്രൂപ്പുകളി ലെയും സഖ്യകക്ഷികളുമായി ചേര്‍ന്ന് ശക്തമായ പ്രതിഷേധ ങ്ങളും ആലോചിക്കുന്നുണ്ട്. വമ്പന്‍ റാലികള്‍ നടത്താനും ലക്ഷ്യമിടുന്നുണ്ട്