ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനികൾ ഗൂഗിളിൽ ഏറ്റവുമധികം തെരഞ്ഞ വാക്ക് ഇതാണ്!!

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം 15-ാം നാളാണ് ഇന്ത്യ പാക്കിസ്ഥാനെതിരേ തിരിച്ചടിക്കുന്നത്

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 15-ാം നാൾ ഇന്ത്യ പാക്കിസ്ഥാനെതിരേ ശക്തമായി തിരിച്ചടിച്ചു. 9 പാക് തീവ്രവാദി ക്യാമ്പുകൾ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ആക്രമണം പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി. ഇതിനിടെ ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനികൾ ഏറ്റവുമധികം തെരഞ്ഞ വാക്ക് ഗൂഗിൾ പുറത്തു വിട്ടു.

"എന്താണ് സിന്ദൂർ?'' എന്നാണ് പാക്കിസ്ഥാനികൾ ഗൂഗിളിൽ ഏറ്റവുമധികം തെരഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിന്‍റെ അർഥം തേടിയാണ് അവർ എത്തിയത്.

ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിലേക്ക് കടന്നു കയറി ഭാര്യമാരുടെ മുന്നിൽ വച്ച് മതം ചോദിച്ച് ഭർത്താക്കന്മാരെ കൊന്നുടുക്കിയതിനുള്ള പകയ്ക്കുള്ള തിരിച്ചടിക്ക് ഇന്ത്യ നൽകിയ പേരാണ് "സിന്ദൂർ''. ഹിന്ദു ആചാര പ്രകാരം വിവാഹിതരായ യുവതികൾ ഭർത്താവിന്‍റെ ഐശ്വര്യത്തിനായി നെറ്റിയിൽ ചാർത്തുന്ന സിന്ദൂരത്തെ പ്രതിനിധീകരിച്ചാണ് ഓപ്പറേഷന് സിന്ദൂർ എന്ന് പേരിട്ടത്.

വിവാഹിതരായി ദിവസങ്ങൾ മാത്രം പിന്നിട്ട യുവതിമാരെ അടക്കം തീവ്രവാദികൾ വിധവകളാക്കി. ഈ ക്രൂരതയ്ക്ക് നൽകാവുന്നതിൽ വച്ച് ഏറ്റവും മികച്ച പേരാണ് സിന്ദൂർ എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ പേര് ഉയർന്നത്. ഈ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർദേശിച്ചതെന്നാണ് വിവരം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com