ന്യൂസിലൻ‌ഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൺ വിവാഹിതയായി

വിവാഹത്തിനു ശേഷം ദമ്പതികൾ മുന്തിരിത്തോട്ടത്തിലൂടെ നടക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ജസീന്ത ആർഡൺ  ഭർത്താവ് ക്ലാർക് ഗേഫോർഡിനൊപ്പം
ജസീന്ത ആർഡൺ ഭർത്താവ് ക്ലാർക് ഗേഫോർഡിനൊപ്പം

വെല്ലിങ്ടൺ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൺ വിവാഹിതയായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന പങ്കാളി ക്ലാർക് ഗേഫോർഡിനെയാണ് 47കാരിയായ ജസീന്ത വിവാഹം കഴിച്ചത്. ശനിയാഴ്ച ഹോക്സ് ബേ റീജിയണിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിനു ശേഷം ദമ്പതികൾ മുന്തിരിത്തോട്ടത്തിലൂടെ നടക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.

അതേ സമയം വിവാഹവേദിക്കു പുറത്ത് പ്രതിഷേധം അരങ്ങേറി. വാക്സിനേഷന് എതിരേയുള്ള പോസ്റ്ററുകളുമായി വലിയ ആൾക്കൂട്ടമാണ് വേദിക്കു പുറത്തു തടിച്ചു കൂടിയത്.

ജസീന്ത ആർഡൺ  ഭർത്താവ് ക്ലാർക് ഗേഫോർഡിനൊപ്പം
ജസീന്ത ആർഡൺ ഭർത്താവ് ക്ലാർക് ഗേഫോർഡിനൊപ്പം

അഞ്ചു വർഷങ്ങൾക്കു മുൻപാണ് ജസീന്തയുടെ വിവാഹ നിശ്ചയം നടത്തിയത്. അതിനു ശേഷം കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വിവാഹം തുടർച്ചയായി നീട്ടി വയ്ക്കുകയായിരുന്നു. 2014ലാണ് ഇരുവരും പ്രണയത്തിലായത്. അധികാരത്തിലേറിയതിനു പിന്നാലെ ലോക നേതാക്കളുടെ പട്ടികയിലേക്ക് ജസീന്ത ഉയർന്നിരുന്നു. 2018ൽ ജസീന്ത വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ജസീന്ത ആർഡൺ  ഭർത്താവ് ക്ലാർക് ഗേഫോർഡിനൊപ്പം
ജസീന്ത ആർഡൺ ഭർത്താവ് ക്ലാർക് ഗേഫോർഡിനൊപ്പം

ഒരു വർഷത്തിനു ശേഷം മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി യുഎൻ ജനറൽ അസംബ്ലിയിലെത്തി ജസീന്ത വീണ്ടും വാർത്തകളിൽ നിറഞ്ഞു. കൊറോണ സമയത്ത് കടുത്ത നിബന്ധനകൾ വച്ചു പുലർത്തിയിരുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു ന്യൂസിലൻഡ്. ഇതിനെതിരേ പ്രതിഷേധവും

ശക്തമായിരുന്നു. അഞ്ചര വർഷം നീണ്ടു നിന്ന ഭരണത്തിനു ശേഷം 2023 ജനുവരിയിലാണ് ജസീന്ത പ്രധാനമന്ത്രി പദം രാജി വച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com