

യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവിയിൽ ദീപാവലിയും
symbolic
ന്യൂഡൽഹി: യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവിയിൽ ഇന്ത്യയുടെ ദീപാവലിയും ഇടംപിടിച്ചു. ഡൽഹിയിലെ റെഡ്ഫോർട്ടിൽ നടന്ന യുനെസ്കോയുടെ സാംസ്കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിലാണ് പ്രഖ്യാപനം. സാംസ്കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗം ദീപാവലിയെ ഉൾപ്പെടുത്തിയത്.
ഇന്ത്യയിൽ നിന്ന് മുമ്പ് കുംഭമേള, കൊൽക്കൊത്തയിലെ ദുർഗാ പൂജ, ഗുജറാത്തിലെ ഗർബ നൃത്തം, യോഗ തുടങ്ങി 15 ഓളം ആഘോഷങ്ങൾ സാംസ്കാരിക പൈതൃക പദവി നേടിയവയാണ്. ഇരുട്ടിനു മേൽ വെളിച്ചത്തിന്‍റെയും തിന്മയ്ക്കു മേൽ നന്മയുടെയും വിജയത്തെ പ്രതിനിധീകരിക്കുന്നതാണ് ദീപാവലി.