അഞ്ച് വയസ്, ആറടി പൊക്കം...; ഇത് ലോകത്തെ ഏറ്റവും ഉയരം കൂടിയ പോത്ത്

തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ നിൻലാനി ഫാമിന്‍റെ ഉടമസ്ഥതയിലുള്ള പോത്താണ് ഇത്.
age five, height 185 cm; the tallest buffalo in the world

ലോകത്തെ ഏറ്റവും ഉയരം കൂടിയ പോത്ത്

Updated on

അഞ്ച് വയസ് പ്രായവും 185 സെന്‍റിമീറ്റർ ഉയരവുമുളള ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പോത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്. 'കിങ് കോങ്' എന്നു പേരിട്ട പോത്താണ് ഈ ലോക റെക്കോർഡിന് അർഹനായത്.

തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ നിൻലാനി ഫാമിന്‍റെ ഉടമസ്ഥതയിലുള്ള പോത്താണിത്. സാധാരണ ഗതിയിൽ പ്രായപൂർത്തിയായ മറ്റു പോത്തുകളെക്കാൾ 20 ഇഞ്ച് ഉയരം കൂടുതലുണ്ട് കിങ് കോങ്ങിന്. 2021 ഏപ്രിൽ ഒന്നിനു ജനിച്ച നിമിഷം മുതൽ കിങ് കോങ്ങിന്‍റെ ശ്രദ്ധേയമായ ഉയരം പ്രകടമായിരുന്നു.

ജനിച്ച ഉടൻതന്നെ അതിന്‍റെ അസാധാരണമായ ഉയരം തങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നാണ് കിങ് കോങ്ങിനെ പരിപാലിക്കുന്ന ചെർപട്ട് വുട്ടി പറയുന്നത്. നിൻലാനി ഫാമിലാണ് കിങ് കോങ് ജനിച്ചത്.

അവന്‍റെ അമ്മയും അച്ഛനും ഇപ്പോഴും ആ ഫാമില്‍ തന്നെയുണ്ട്. എല്ലാ ദിവസവും രാവിലെ ആറുമണിക്കാണ് കിങ് കോങ്ങിന്‍റെ പ്രഭാത കർമ്മങ്ങൾ ആരംഭിക്കുന്നത്. ഉറക്കം ഉണർന്നാൽ ആദ്യം തന്നെ കുളത്തിൽ നീണ്ട ഒരു കുളി. അതിന് ശേഷമാണ് ഭക്ഷണം.

ദിനംപ്രതി 35 കിലോഗ്രാം ഭക്ഷണം കഴിക്കുന്ന കിങ് കോങ്ങിന്‍റെ ഇഷ്ട ഭക്ഷണം വൈക്കോൽ, ചോളം, വാഴപ്പഴം എന്നിവയാണ്. എന്നാൽ കിങ് കോങ് ആക്രമണകാരിയല്ല.

കാലുകൊണ്ട് മണ്ണിൽ മാന്തി കുഴി ഉണ്ടാക്കുന്നതും ആളുകളോടൊപ്പം ഓടുന്നതുമാണത്രേ കക്ഷിയുടെ ഇഷ്ട വിനോദങ്ങൾ. ഫാമിലെ കരുത്തനായ വലിയൊരു നായ്ക്കുട്ടിയെ പോലെയാണ് അവനെന്നും ഫാം ഉടമ കൂട്ടിചേര്‍ക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com