Air India flight made emergency landing after bomb threat

എയർ ഇന്ത‍്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരമായി തിരിച്ചിറക്കി

representative image

എയർ ഇന്ത‍്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരമായി തിരിച്ചിറക്കി

വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം
Published on

ന‍്യൂഡൽഹി: തായ്‌ലൻഡിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത‍്യ വിമാനത്തിനു ബോംബ് ഭീഷണി. ഇതെത്തുടർന്ന് എഐ 379 വിമാനം തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തരമായി തിരിച്ചിറക്കി. ഇക്കാര‍്യം തായ്‌ലൻഡ് വിമാനത്താവളം അധികൃതർ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്തിൽ പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ‍്യമല്ല.

logo
Metro Vaartha
www.metrovaartha.com