അലി ലാറിജാനിയുടെ കൊലപാതകം; തിരിച്ചടിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസമായിരുന്നു ഇസ്രയേൽ നടത്തിയ വ‍്യോമാക്രമണത്തിൽ അലി ലാറിജാനി കൊല്ലപ്പെട്ടത്
ali larijani death iran israel war

അലി ലാറിജാനി

Updated on

ടെഹ്റാൻ: ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലാറിജാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ സൈനിക മേധാവി അമീർ ഹാതമി. പ്രസ്താവനയിലൂടെയാണ് തിരിച്ചടിക്കുമെന്ന കാര‍്യം അദ്ദേഹം അറിയിച്ചത്. മധ‍്യ ഇസ്രയേലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായും ഇറാൻ വ‍്യക്തമാക്കി.

ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സെൻട്രൽ ഇസ്രയേലിനെ ലക്ഷ‍്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസമായിരുന്നു ഇസ്രയേൽ നടത്തിയ വ‍്യോമാക്രമണത്തിൽ അലി ലാറിജാനിയും അദ്ദേഹത്തിന്‍റെ മകൻ മൊർതസ ലാറിജാനി, ഓഫിസ് മേധാവി അലിറേസ ബയാത്ത്, സുരക്ഷാ ഉദ‍്യോഗസ്ഥർ എന്നിവർ കൊല്ലപ്പെട്ടത്. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ വിശ്വസ്തനായിരുന്നു അലി ലാറിജാനി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com