
ഇറാനിൽ അമെരിക്കയുടെ ആക്രമണം
വാഷിങ്ടൺ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമെരിക്ക. ഫോർദോ, നതാൻസ്, ഇസ്ഹാൻസ് തുടങ്ങിയ ആണവ കേന്ദ്രങ്ങളിലാണ് അമെരിക്ക ആക്രമണം നടത്തിയത്. ഇറാൻ- ഇസ്രയേൽ സംഘർഷം ആരംഭിച്ച് പത്താം ദിവസമാണ് അമെരിക്കയുടെ ആക്രമണം.
ഇറാനിൽ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയതായും എല്ലാം വിമാനങ്ങളും ഇറാനിൽ നിന്നും മടങ്ങിയതായും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതേസമയം അമെരിക്കയുടെ ആക്രമണത്തിൽ ഇറാന് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.