ഇറാനിൽ അമെരിക്കയുടെ ആക്രമണം; വീഡിയോ പുറത്തുവിട്ട് ട്രംപ്|Video

ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടത്തിയത്
America's attack on Iran

ഇറാനിൽ അമെരിക്കയുടെ ആക്രമണം

Updated on

വാഷിങ്ടൺ: ഇറാനിൽ അമെരിക്ക വൻ ആക്രമണം നടത്തിയതിന്‍റെ തെളിവായി വീഡിയോ പുറത്ത് വിട്ട് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വീഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടത്തിയത്.

ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ‌ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയിൽ അമെരിക്കൻ സൈന്യം ആക്രമണം നടത്തിയത്. ഇറാന്‍റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കൂടിയാണ് ഇസ്ഫഹാൻ.

അതിനിടെ ഷാർജയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. തിങ്കളാഴ്ച അർദ്ധരാത്രിയാണ് ആക്രമണം നടത്തിയത്. ഷാർജയിലെ തുറയ്യ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ കെട്ടിടത്തിന് നേരേയാണ് ആക്രമണം നടത്തിയത്. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആളപായമില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com