രഹസ്യരേഖകൾ ചോർന്നതിന്‍റെ ഉറവിടം അന്വേഷിച്ച് അമെരിക്ക

സുപ്രധാന രേഖകൾ ചോർന്നതു സംബന്ധിച്ചുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്
രഹസ്യരേഖകൾ ചോർന്നതിന്‍റെ ഉറവിടം അന്വേഷിച്ച് അമെരിക്ക

വാഷിങ്ടൺ : അതീവരഹസ്യ രേഖകൾ ചോർന്നതിന്‍റെ ഉറവിടം അന്വേഷിച്ച് അമെരിക്ക. യുക്രൈനിലെ റഷ്യൻ അധിനിവേശവും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച പെന്‍റഗണിലെ ക്ലാസിഫൈഡ് ഡോക്യുമെന്‍റുകളാണു കഴിഞ്ഞദിവസം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. സുപ്രധാന രേഖകൾ ചോർന്നതു സംബന്ധിച്ചുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.

മറ്റു രാജ്യങ്ങളുടെ പങ്കും ഈ ചോർച്ചയിൽ അന്വേഷിക്കുന്നുണ്ട്. എന്നാൽ ചോർച്ച അമെരിക്കയിൽ നിന്നും തന്നെയാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുറത്തുവന്ന രേഖകളിൽ ഏറിയ പങ്കും അമെരിക്കയുടെ കൈവശം മാത്രമുണ്ടായിരുന്ന രേഖകളായതിനാൽ യുഎസ് ലീക്ക് എന്നതിനാണു സാധ്യത കൂടുതലെന്നു പെന്‍റഗണിലെ മുൻ ഉദ്യോഗസ്ഥനായ മൈക്കൽ മൽറോയ് വ്യക്തമാക്കി.

വിവിധ രാജ്യങ്ങളുമായ ബന്ധപ്പെട്ട രഹസ്യാന്വേഷണ രേഖകളും പുറത്തുവന്നിട്ടുണ്ട്. യുക്രൈയ്ന്‍റെ യുദ്ധരീതികളെക്കുറിച്ചുള്ള വളരെ വിശദമായ വിവരങ്ങളും ചോർന്ന റിപ്പോർട്ടിൽ ഉൾപ്പെടുന്നു. ചോർച്ചയുടെ എല്ലാ വശങ്ങളും യുഎസ് പ്രതിരോധ വകുപ്പ് വളരെ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com