"മകനെ മടങ്ങി വരൂ'': എഫ് 35 ബിയെ മുൻനിർത്തി മാഞ്ചസ്റ്ററിൽ നിന്നുമൊരു പരസ്യം

ആദ്യം കേരള ടൂറിസമാണ് യുദ്ധവിമാനത്തെ മുൻനിർത്തി പരസ്യം പുറത്തിറക്കിയത്. പിന്നാലെ മിൽമയും, കേരള പൊലീസുമെത്തി
An advertisement from Manchester featuring the F-35B

"മകനെ മടങ്ങി വരൂ'': എഫ് 35 ബിയെ മുൻനിർത്തി മാഞ്ചസ്റ്ററിൽ നിന്നുമൊരു പരസ്യം

Updated on

സാങ്കേതിക തകരാറിനെ തുടർന്ന് കേരളത്തിൽ തുടരുന്ന ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബി സോഷ്യൽ മീഡിയയിൽ‌ വൈറലാണ്. ആദ്യം കേരള ടൂറിസമാണ് യുദ്ധവിമാനത്തെ മുൻനിർത്തി പരസ്യം പുറത്തിറക്കിയത്. പിന്നാലെ മിൽമയും, കേരള പൊലീസുമെത്തി. ഇപ്പോഴിതാ യുകെയിലെ ഒരു റസ്റ്ററന്‍റും എഫ് 35 ബിയെ ആധാരമാക്കി പരസ്യം പുറത്തിറക്കിയിരിക്കുകയാണ്.

കേരളത്തിന്‍റെ രുചി വിളമ്പുന്ന കേരള കറി ഹൗസാണ് പരസ്യത്തിനു പിന്നിൽ. "മകനെ മടങ്ങി വരൂ... കേരളത്തിന്‍റെ രുചി കേരള കറി ഹൗസ് മാഞ്ചസ്റ്ററിൽ വിളമ്പുപ്പോൾ നീ എന്തിനവിടെ തന്നെ നിൽക്കുന്നു'' എന്ന വാചകത്തോടെ ഇന്ത്യ ടുഡേയിൽ വന്ന വാർത്ത പോലെയാണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിന്‍റെ വൈബിനായി കൊതിക്കുന്നവർ ഇതൊരു തമാശയായി എടുക്കണമെന്ന അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.

"കേരളം അതിമനോഹരം, ഇവിടം വിട്ടുപോകാൻ തോന്നുന്നില്ല! തീർച്ചയായും ഈ നാടിനെ ശുപാർശ ചെയ്യുന്നു'' എന്നാണ് കേരള ടൂറിസം വകുപ്പ് പുറത്തിറക്കിയ പരസ്യം. പിന്നാലെ 'അല്ലെങ്കിലും ഒരു കൂള്‍ ബ്രേക്ക് ആരാ ആഗ്രഹിക്കാത്തത്, എൻ'ജോയ്'' എന്ന് മിൽമയും "സുരക്ഷയാണ് സാറെ ഇവിടുത്തെ മെയിൻ' എന്ന് കേരള പൊലീസും പരസ്യം പുറത്തിറക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com