ട്രംപിന്‍റെ പ്രതിനിധി പുടിനെ കാണുന്നതിനു മുമ്പേ സെലൻസ്കിയുടെ നീക്കം

മക്രോണിന്‍റെയും സ്റ്റാർമറിന്‍റെയും സാന്നിധ്യത്തിൽ വിറ്റ്കോഫുമായി ചർച്ച നടത്തി സെലൻസ്കി
Zelensky held talks with Witkoff in the presence of Macron and Starmer

മക്രോണിന്‍റെയും സ്റ്റാർമറിന്‍റെയും സാന്നിധ്യത്തിൽ വിറ്റ്കോഫുമായി ചർച്ച നടത്തി സെലൻസ്കി

file photo

Updated on

കീവ്: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി മോസ്കോയിൽ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫുമായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി നേരിട്ട് സംഭാഷണം നടത്തി. ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഈ ചർച്ചയിൽ പങ്കെടുത്തു. തിങ്കളാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സെലൻസ്കി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫ്ളോറിഡയിൽ വച്ചാണ് യുക്രെയ്ൻ-അമെരിക്കൻ പ്രതിനിധി സംഘങ്ങളുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ യുക്രെയ്ൻ സംഘത്തലവൻ റുസ്തം ഉമൈറോവിനൊപ്പം ഫ്രഞ്ച് പ്രസിഡന്‍റ് മക്രോണിന്‍റെയും യുകെ പ്രധാനമന്ത്രി സ്റ്റാർമറിന്‍റെയും സാന്നിധ്യത്തിൽ അത്യന്തം പ്രധാനപ്പെട്ട ഒരു ചർച്ച ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി താൻ നടത്തിയതെന്ന് സെലൻസ്കി കുറിച്ചു

ഫ്ലോറിഡയിലെ ചർച്ചകളിൽ യുക്രെയ്ൻ സംഘത്തെ നയിച്ചത് റുസ്തം ഉമെറോവ് ആയിരുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്ക് നിർണായക പരീക്ഷണമായി കണക്കാക്കപ്പെടുന്ന വിറ്റ്കോഫിന്‍റെ മോസ്കോ സന്ദർശനത്തിന് തൊട്ടു മുമ്പാണ് സെലൻസ്കിയുടെ ഈ സജീവ ഇടപെടൽ എന്നതു ശ്രദ്ധേയമാണ്. ചൊവ്വാഴ്ചയാണ് സ്റ്റീവ് വിറ്റ്കോഫ് വ്ലാഡിമിർ പുടിനെ കാണാൻ എത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com