ട്രംപിന്‍റെ റിസോർട്ടിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വധിച്ചു

വെടിയേറ്റ വ്യക്തിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
Armed man killed after breaking into Trump resort

ട്രംപിന്‍റെ റിസോർട്ടിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വധിച്ചു

Updated on

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള റിസോര്‍ട്ടായ മാര്‍-എ-ലാഗോയില്‍ അനുവാദമില്ലാതെ പ്രവേശിച്ച ആയുധധാരിയായ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി യുഎസ് രഹസ്യ സേവന വിഭാഗം ഞായറാഴ്ച അറിയിച്ചു. വെടിയേറ്റ വ്യക്തിയുടെ പേര് പുറത്തുവിട്ടിട്ടില്ല. അതേസമയം ഇയാള്‍ നോര്‍ത്ത് കരോലിന സ്വദേശിയാണെന്നു സൂചനയുണ്ട്.

ട്രംപ് പലപ്പോഴും വാരാന്ത്യങ്ങള്‍ ചെലവഴിക്കുന്നത് മാര്‍-എ-ലാഗോയിലാണെങ്കിലും ഈ സംഭവം നടക്കുമ്പോള്‍ അദ്ദേഹം വൈറ്റ് ഹൗസിലായിരുന്നു. യുഎസ് സീക്രട്ട് സര്‍വീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച പുലര്‍ച്ചെ 1.30ന് 20 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ മാര്‍-എ-ലാഗോയുടെ വടക്കേ ഗേറ്റില്‍ ഒരു തോക്കും ഇന്ധന പാത്രം പോലെ തോന്നിക്കുന്ന ഒരു വസ്തു വഹിച്ചു കൊണ്ടാണ് വന്നത്. തുടര്‍ന്നു സീക്രട്ട് സര്‍വീസ് ഏജന്‍റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയും ചേര്‍ന്ന് വെടിവയ്ക്കുകയായിരുന്നു.

ഈ സംഭവത്തിന് മുമ്പ് ട്രംപിന് ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. 2024 ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ ബട്ലറില്‍ നടന്ന ഒരു പ്രചാരണ റാലിക്കിടെ നടന്ന ഒരു വധശ്രമത്തിനിടെ അദ്ദേഹത്തിന് പരുക്കേറ്റു. പിന്നീട് 2024 സെപ്റ്റംബര്‍ 15ന് വെസ്റ്റ് പാം ബീച്ചിലെ ഗോള്‍ഫ് കോഴ്സിന് സമീപം ട്രംപിനെ ഉന്നമിട്ട ഒരാളെ റൈഫിള്‍ സഹിതം പിടികൂടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com