പാക്കിസ്ഥാന്‍റെ ആണവായുധ നിയന്ത്രണം ഇനി അസിം മുനീറിന്

പാക്കിസ്ഥാന്‍റെ ആദ്യ ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സസ് ആയി അസിം മുനീറിനെ ഭരണകൂടം നിയമിച്ചു.
പാക്കിസ്ഥാന്‍റെ ആണവായുധ നിയന്ത്രണം ഇനി അസിം മുനീറിന് | Asim Munir in control of Pak nukes

അസിം മുനീർ.

Updated on

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പട്ടാളത്തിലും ഭരണത്തിലും ഫീൽഡ് മാർഷൽ അസിം മുനീറിന്‍റെ അപ്രമാദിത്വം കൂടുതൽ ശക്തമാകുന്നു. പാക്കിസ്ഥാന്‍റെ ആദ്യ ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സസ് ആയി അസിം മുനീറിനെ ഭരണകൂടം നിയമിച്ചു.

ചീഫ് ഒഫ് ആർമി സ്റ്റാഫ്, ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സസ് പദവികളിലെ അസിം മുനീറിന്‍റെ നിയമനങ്ങൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. മൂന്നു പദവികളിലും അഞ്ചു വർഷത്തെ മുനീർ തുടരും.

പാക് സൈന്യത്തെ കേന്ദ്രീകൃതമാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മാസിമാണ് ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സസ് എന്ന പദവിക്ക് രൂപംകൊടുത്തത്. പുതിയ സ്ഥാനലബ്ധിയോടെ പാക്കിസ്ഥാന്‍റെആണവ മിസൈൽ സംവിധാനങ്ങളുടെ നിയന്ത്രണമുള്ള നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്‍റെ കടിഞ്ഞാണും അസിം മുനീറിന്‍റെ കൈക്കൽ എത്തിച്ചേരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com