
അഫ്ഗാനിസ്ഥാനിൽ 17 കുട്ടികൾ ഉൾപ്പടെ 50 ലധികം പേർ ബസ് അപകടത്തിൽ മരിച്ചു
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ തീപിടിത്തത്തിൽ 70-ലേറെപ്പേർക്ക് ജീവൻ നഷ്ടമായി. അഭയാർത്ഥികളുമായി പോയ ബസ് നിയന്ത്രണംവിട്ട് ഒരു ട്രക്കിലും മോട്ടോർ സൈക്കിളിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ 17 പേർ കുട്ടികളാണെന്ന് പ്രവിശ്യാ സർക്കാർ വക്താവ് അഹമ്മദുള്ള മുത്തഖിയും പ്രാദേശിക പൊലീസും അറിയിച്ചു.
ഇറാനിൽ നിന്ന് മടങ്ങിയെത്തിയ അഫ്ഗാൻ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം നടന്നത്. ബസിന്‍റെ അമിത വേഗതവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പൊലീസ് പറയുന്നു.
നിയന്ത്രണം വിട്ട ബസ് ആദ്യം മോട്ടോർ സൈക്കിളുമായി ഇടിച്ചതിനുശേഷം ഇന്ധനം വഹിച്ചിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. 3 പേർ മാത്രം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രക്കിൽ സഞ്ചരിച്ചിരുന്ന 2 പേരും മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന 2 പേരും ഉൾപ്പടെ അപകടത്തിൽ മരിച്ചു.