Attacker shot dead 20 mine workers in Pakistan
പാക്കിസ്ഥാനില്‍ കൂട്ടക്കൊല; 20 ഖനി തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ കൂട്ടക്കൊല; 20 ഖനി തൊഴിലാളികളെ വെടിവച്ച് കൊന്നു

റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം
Published on

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ കൂട്ട വെടിവയ്പ്പിൽ 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ആയുധധാരികളായ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം ഖനി തൊഴിലാളികളാണ്. ഡുക്കി മേഖലയിലെ ജുനൈദ് കല്‍ക്കരി കമ്പനിയിലെ തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അക്രമികള്‍ റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഖനിക്കുള്ളിലെ യന്ത്രങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. നിലവിൽ സുരക്ഷാസേന പ്രദേശം വളഞ്ഞിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com