ഇനി ഇറാനെതിരേ "മദർ ഒഫ് ഓൾ ബോംബ് സ്"

ആക്രമണ പദ്ധതികൾ തയാറാക്കി ട്രംപിന്‍റെ ഉത്തരവിനു ചെവിയോർത്ത് യുഎസ് സൈന്യം
"Mother of All Bombs"

"മദർ ഒഫ് ഓൾ ബോംബ് സ്"

Updated on: 

വാഷിങ്ടൺ: ഇറാനെതിരേ യുദ്ധം പുനരാരംഭിക്കാൻ ഇനി ട്രംപ് ഉത്തരവിട്ടാൽ "മദർ ഒഫ് ഓൾ ബോംബ്സ്' പ്രയോഗിക്കാൻ യുഎസ് സൈന്യം. ഇറാന്‍റെ ആണവ നിലയങ്ങളെയും ഊർജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് "മദർ ഒഫ് ഓൾ ബോംബ്സ്' എന്നറിയപ്പെടുന്ന ജിബിയു- 43/ബി (MOAB) പ്രയോഗിക്കാനാണ് നീക്കമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ്.

അമെരിക്ക തങ്ങളുടെ കൈവശമുള്ള ഏറ്റവും ശക്തിയേറിയ ആണവേതര ബോംബായ എം.ഓ.എ.ബി വിന്യസിക്കാനുള്ള ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കും.

Iran's nuclear facilities in the Pickaxe Mountains

ഇറാന്‍റെ പിക്ക് ആക്സ് മലനിരകളിലെ ആണവകേന്ദ്രങ്ങൾ

ഇറാന്‍റെ പിക്ക് ആക്സ് മലനിരകളിലെ ആണവകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് ഈ സൈനിക പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഈ ആക്രമണങ്ങൾ യു.എസ് ലക്ഷ്യം പൂർണ്ണമായി കൈവരിക്കാൻ സഹായിക്കുമോയെന്നതിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അക്രമണം നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപോ ശേഷമോ വേണമെന്ന കാര്യത്തിൽ ട്രംപാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദം നിലനിൽക്കവെയാണ്, സൈന്യത്തോട് ഊർജ്ജ കേന്ദ്രങ്ങളെയും ആണവനിലയങ്ങളെയും തകർക്കാനുള്ള സമഗ്ര പദ്ധതികൾ സമർപ്പിക്കാൻ ട്രംപ് നിർദേശിച്ചത്.

logo
Metro Vaartha
www.metrovaartha.com