ഓങ് സാൻ സൂ ചിയെ മോചിപ്പിച്ചേക്കും; മാപ്പു നൽകിയതായി മ്യാൻമാർ പട്ടാള ഭരണകൂടം

2021 ഫെബ്രുവരി 1 ന് പട്ടാള അട്ടിമറി നടന്ന ദിവസം മുതൽ സൂ ചി ഏകാന്ത തടവിലാണ്
aung san suu kyi
aung san suu kyi
Updated on

യാങ്കൂൺ: മ്യാൻമാറിൽ പട്ടാളം പുറത്താക്കി തടവിൽ തമസിപ്പിച്ചിരിക്കുന്ന മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകുന്നതായി ഭരണ കൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 ത്തോളം തടവുകാർക്ക് പൊതു മാപ്പ് നൽകുന്നതിന്‍റെ ഭാഗമായാണ് നീക്കം.

സൂ ചിയെ ഉടൻ തന്നെ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. സൂ ചിയുടെ കൂട്ടാളിയും ഭരണ കാലത്ത് രാജ്യത്തെ പ്രസിഡന്‍റുമായിരുന്ന വിൻ മിന്‍റിനും മാപ്പു നൽകുന്നതായാണ് വിവരം. കഴിഞ്ഞ ആഴ്ച ജയിലിൽ നിന്ന് പട്ടാള ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മോചിപ്പിക്കാനുള്ള പട്ടാള ഭരണ കൂടത്തിന്‍റെ തീരുമാനം.

2021 ഫെബ്രുവരി 1 ന് പട്ടാള അട്ടിമറി നടന്ന ദിവസം മുതൽ സൂ ചി ഏകാന്ത തടവിലാണ്. അഴിമതി, രാജ്യ ദ്രോഹക്കുറ്റം അടക്കം 18 കേസുകളാണ് പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. 48 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. 1991 ലെ നൊബേൽ സമ്മാന ജേതാവാണ് സൂ ചി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com