

ന്യൂഡൽഹി: ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു പിഎസ്എൽവിയുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ച് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി. കൂടുതല്‍ വിവരങ്ങള്‍ക്കായി ISRO-യുമായി ബന്ധപെട്ടു വരുന്നതായി ഓസ്ട്രേലിയൻ ഏജൻസി വ്യക്തമാക്കി. പശ്ചിമ ഓസ്ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞത്.
വെങ്കല നിറത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞത്. 10അടി നീളവും 8 അടി വീതിയുമുള്ളതാണ് ഈ വസ്തു. അജ്ഞാത വസ്തു ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച ബഹിരാകാശ റോക്കറ്റിന്‍റെ ഇന്ധന ടാങ്കറാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധര്‍ പ്രതികരിച്ചിരുന്നു.
നേരത്തെ ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3ന്‍റെ ഭാഗമാണ് അജ്ഞാത വസ്തുവെന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് സ്പേസ് ഏജന്‍സികള്‍ തള്ളിയിരുന്നു. മാസങ്ങളോളം പഴക്കമുള്ളതാണ് കണ്ടെത്തിയ വസ്തുവെന്നാണ് വിദഗ്ധര്‍ വിശദമാക്കിയത്.