ചാൾസ് രാജാവ് അമെരിക്കയിൽ

ട്രംപുമായി ചർച്ച; നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനം
King Charles in America today

ചാൾസ് രാജാവ് അമെരിക്കയിൽ

Updated on

ചാൾസ് രാജാവ് നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് അമെരിക്കയിൽ എത്തും. പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വാഷിങ്ടൺ ഡിസി, ന്യൂയോർക്ക്, വെർജീനിയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്ന അദ്ദേഹം നാളെ യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

അമെരിക്കയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജാവായ ശേഷം ചാൾസ് നടത്തുന്ന സുപ്രധാന വിദേശപര്യടനങ്ങളിൽ ഒന്നാണ് ഇത്.

logo
Metro Vaartha
www.metrovaartha.com