സോമാലി ലാൻഡിനെ ഇസ്രയേൽ അംഗീകരിക്കുമ്പോൾ...

സുഡാനിൽ മുസ്ലിം-ക്രിസ്ത്യൻ വിഭജനമാണ് നടന്നത്, സോമാലിയയിലാകട്ടെ അറബ്-ഗോത്ര വർഗ മുസ്ലിം വിഭജനമാണ് നടന്നിരിക്കുന്നത്. ഇതാണ് ആഫ്രിക്കൻ യൂണിയനെ വിറളി പിടിപ്പിക്കുന്നത്
somali land

സോമാലി ലാന്‍ഡ്

graphics

Updated on

റീന വർഗീസ് കണ്ണിമല

ഇന്നോ ഇന്നലെയോ അല്ല , സോമാലി ലാൻഡ് എന്ന പേര് ഭൗമ രാഷ്ട്രീയത്തിൽ ഉയർന്നു വന്നത് 1991ലാണ്. അന്ന് സോമാലിയയിൽ നിന്ന് ഏകപക്ഷീയമായി വേർ പിരിഞ്ഞ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കാണ് സോമാലി ലാൻഡ്. ലോകത്തിന്നു വരെ ഒരു രാഷ്ട്രവും സോമാലി ലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിക്കാൻ ധൈര്യപ്പെട്ടില്ല.

സുഡാനിൽ രാജ്യം വിഭജിച്ചപ്പോൾ പോലും അംഗീകരിക്കാൻ മുമ്പിൽ നിന്ന ഒരു രാജ്യത്തെയും 1991 മുതൽ സ്വയം പ്രഖ്യാപിത സ്വതന്ത്ര റിപ്പബ്ലിക്കായി ഇന്നോളം തുടരുന്ന സോമാലി ലാൻഡിനെ അംഗീകരിക്കാൻ എങ്ങും കണ്ടില്ല, അമെരിക്കയെ പോലും. ഈ സാഹചര്യത്തിലാണ് ചരിത്രത്തിലാദ്യമായി സോമാലി ലാൻഡിനെ അംഗീകരിച്ചു കൊണ്ട് ഇസ്രയേൽ രംഗത്തെത്തിയിരിക്കുന്നത്.

Somaliland people rejoice over Israel's recognition

ഇസ്രയേൽ അംഗീകരിച്ചതിൽ ആനന്ദിക്കുന്ന സോമാലി ലാന്‍ഡ് ജനത

afp 

ഇസ്രയേലിന്‍റെ താൽപര്യങ്ങൾ

2025 ഡിസംബർ 26 ന് ഹർഗീസ നഗരമധ്യത്തിൽ സൊമാലിലാൻഡിന് സംസ്ഥാന പദവി അംഗീകരിച്ചതായി ഇസ്രായേൽ പ്രഖ്യാപിച്ചതിന്റെ ആഘോഷത്തിനായി ഒത്തുകൂടിയ നിവാസികൾ 2023 ഒക്റ്റോബർ 7 നു നടന്ന ഹമാസ് കൂട്ടക്കൊലയ്ക്കു ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ ഹൂതികൾ ഇസ്രയേലിനെയും സമുദ്ര ഗതാഗതത്തെയും ആക്രമിച്ചതാണ് ഇപ്പോൾ ഇസ്രയേൽ ഹൂതികൾക്കെതിരെ അതിവേഗം ആക്രമിക്കാൻ പോന്ന രീതിയിൽ സോമാലി ലാന്‍ഡിനെ അംഗീകരിച്ചതിനു കാരണം എന്നതാണ് ആഫ്രിക്കൻ രാജ്യങ്ങളെയും മറ്റു മുസ്ലിം രാജ്യങ്ങളെയും ചൊടിപ്പിക്കുന്നത്. സോമാലി ലാൻഡ് പതിറ്റാണ്ടുകളായി സോമാലിയയെക്കാൾ നല്ല ജനാധിപത്യ ഭരണം നിലനിർത്തുന്ന ഒരു സുന്നി മുസ്ലിം രാജ്യമാണ്.

ഇസ്രയേലിനു നേരെ 130ലധികം ബാലിസ്റ്റിക് മിസൈലുകളും ഡസൻ കണക്കിനു ഡ്രോണുകളും ക്രൂയിസ് മിസൈലുകളും പ്രയോഗിച്ച ഹൂതികളുടെ ആക്രമണത്തിൽ 2024 ജൂലൈയിൽ ടെൽ അവീവിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും നിരവധി ഇസ്രയേലികൾക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് യെമനിൽ ആദ്യമായി ഇസ്രേയൽ ആക്രമണം അഴിച്ചു വിട്ടത്. ഇസ്രയേലിൽ നിന്നും 1800 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളെ നിരന്തരം ആക്രമിച്ചു ഇസ്രയേൽ. 2025 ഒക്റ്റോബറിൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് ഹൂതികൾ ഇസ്രയേലിനെതിരായ ആക്രമണം നിർത്തിയത്.

വിയോജിപ്പുമായി ലോക രാജ്യങ്ങൾ

സോമാലി ലാൻഡിനെ ഇസ്രയേൽ അംഗീകരിച്ചതിനെ ആഫ്രിക്കൻ യൂണിയൻ, ഈജിപ്ത്, തുർക്കി, ആറു രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിൽ, സൗദി ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ എന്നിവ വിമർശിച്ചു. സോമാലിയയുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് യൂറോപ്യൻ യൂണിയനും എന്തിന് ,യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പോലും ഇസ്രയേലിനെ നിർബന്ധിച്ചു. ഇസ്രയേലിന്‍റെ സോമാലിലാൻഡ് അംഗീകാരത്തെ കുറിച്ച് യുഎൻ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അടിയന്തര യോഗം ചേർന്നിരിക്കുകയാണ്.‌

ഇസ്രയേൽ നടപടിയെ സ്വാഗതം ചെയ്ത് തായ് വാൻ മുന്നോട്ടു വന്നിരിക്കുകയാണ്. ഇസ്രയേലിന്‍റെ നീക്കത്തെ സ്വാഗതം ചെയ്തും തായ് വാൻ . ചൈന ഇപ്പോഴും തായ് വാനെ അതിന്‍റെ പ്രവിശ്യകളിൽ ഒന്നായാണ് കരുതുന്നത്. അതു കൊണ്ടു തന്നെ തായ് വാന്‍ സോമാലി ലാന്‍ഡിനെ അംഗീകരിച്ചു മുന്നോട്ടു വന്നത് ചൈനയെ ചൊടിപ്പിച്ചു.

ചൈനയെ ഭ്രാന്തു പിടിപ്പിച്ച് തായ് വാൻ

സോമാലിയയിലെ പ്രദേശങ്ങൾ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിർക്കുന്നു എന്ന പ്രസ്താവനയുമായി തായ് വാനെതിരെ എത്തിയിരിക്കുകയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സോമാലിയുടെ പരമാധികാരത്തിനും ഐക്യത്തിനും പ്രാദേശിക സമഗ്രതയ്ക്കുമാണ് തങ്ങൾ പിന്തുണ നൽകുന്നതെന്നും ചൈന വ്യക്തമാക്കുന്നു. ഇസ്രയേൽ സോമാലി ലാന്‍ഡിനെ അംഗീകരിച്ചതിനെതിരെ ഒരു രാജ്യവും സ്വന്തം സ്വാർഥ താൽപര്യങ്ങൾക്കായി മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഘടനവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യരുത് എന്നാണ് ചൈന ആവശ്യപ്പെടുന്നത്.

പതിറ്റാണ്ടുകളായി സോമാലിയയെക്കാൾ നല്ല ജനാധിപത്യ ഭരണസംവിധാനം പുലർത്തുന്ന, സ്വന്തമായി പാസ്പോർട്ടും കറൻസിയുമുള്ള, ഇത്രയൊക്കെയായിട്ടും ആഗോള തലത്തിൽ ഒറ്റപ്പെട്ടു പോയ സോമാലി ലാന്‍ഡിലെ അധികാരികളോട് വിഘടന വാദ പ്രവർത്തനങ്ങളും ബാഹ്യ ശക്തികളുമായുള്ള കൂട്ടു കെട്ടുകളും നിർത്താൻ ആവശ്യപ്പെട്ടു രംഗത്തു വന്നിരിക്കുകയാണ് ചൈന. ഇസ്രയേൽ സോമാലി ലാന്‍ഡിന് സഹായ സഹകരണങ്ങളുമായി രംഗത്തെത്തുന്നതിൽ ചൈനയ്ക്കുള്ള ആശങ്കയാണ് ഈ വാക്കുകളിലെന്നു സ്പഷ്ടം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com