"വേണ്ടി വന്നാൽ പിക്കാക്സ് പർവതനിരകളും ആക്രമിക്കും"

ഇറാന് പുതിയ മുന്നറിയിപ്പു നൽകി ഡോണൾഡ് ട്രംപ്
"If it comes to Pickaxe Mountains will also attack"

"വേണ്ടി വന്നാൽ

പിക്കാക്സ് പർവതനിരകളും ആക്രമിക്കും"

Updated on: 

ഇറാന്‍റെ ആണവ മേഖലയും ഏറെ ഉയർന്ന ശക്തമായതുമായ പിക്കാക്സ് പർവത ആണവ കേന്ദ്രത്തെ വേണ്ടി വന്നാൽ ആക്രമിക്കാൻ മടിക്കില്ലെന്ന് ഇറാന് പുതിയ മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ടെഹ്റാൻ ഒരു കരാറിലെത്തുന്നതിൽ പരാജയപ്പെട്ടാൽ അമെരിക്കയ്ക്ക് ഒരു മണിക്കൂറിനുള്ളിൽ ഭൂഗർഭ സൈറ്റ് ആക്രമിക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു. നവംബർ 2ന് ഇറാന്‍റെ തന്ത്രപ്രധാനമായ ഖെഷ്ം ദ്വീപിൽ സെക്കൻഡുകൾക്കുള്ളിൽ അഞ്ചു സ്ഫോടനങ്ങളാണ് യുഎസ് നടത്തിയത്.

മൂവായിരത്തിലധികം അമെരിക്കൻ സൈനികരും ഇസ്രേയലിൽ നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ് ജെറ്റുകൾ ഖെഷാമിൽ ആക്രമണം നടത്തിയതിന് ശേഷം ഇറാന്‍റെ 81,700 മിസൈലുകളും ഡ്രോണുകളും ഏതു സമയത്തും ആക്രമിക്കാമെന്നതിനാൽ ഇസ്രയേൽ അതീവ ജാഗ്രതയിലാണ്. ഇറാൻ യുദ്ധത്തിനും നയതന്ത്രത്തിനും തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു കഴിഞ്ഞു. എന്നാൽ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാൻ വാഷിങ്ടൺ നിർണായക നടപടി എടുത്താൽ മാത്രമേ സാധിക്കൂ എന്ന് ശക്തമായ നിലപാടിലാണ് ഇറാൻ.