‘എനിക്ക് നിങ്ങളോട് ദേഷ്യമില്ല’;

മിനിയാപൊളിസിൽ ഐസ് ഉദ്യോഗസ്ഥൻ വെടി വച്ചു കൊന്ന റെനി ഗുഡിന്‍റെ അവസാന വാക്കുകൾ
 Renee Nicole Good, who was shot and killed by an ISIS operative without reason, with her partner

ഐഎസ് ഉദ്യോഗസ്ഥൻ അകാരണമായി വെടി വച്ചു കൊന്ന റെനി നിക്കോൾ ഗുഡ് പങ്കാളിയോടൊപ്പം

file photo

Updated on

മിനിയാപൊളിസ്: ഐഎസ് ഉദ്യോഗസ്ഥൻ അകാരണമായി വെടി വച്ചു കൊന്ന റെനി നിക്കോൾ ഗുഡ് എന്ന 37കാരിയുടെ അവസാന നിമിഷങ്ങൾ ചിത്രീകരിച്ച വീഡിയോ പുറത്തായി. തനിക്കു നേരെ വെടിയുതിർത്ത ജോനാഥൻ റോസ് എന്ന ഉദ്യോഗസ്ഥനോട്

“എനിക്ക് നിങ്ങളോട് ദേഷ്യമില്ല” എന്ന് റെനി ശാന്തമായി പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇങ്ങനെ പറഞ്ഞപ്പോഴും കാറിൽ നിന്നു പുറത്തിറങ്ങാൻ ഉദ്യോഗസ്ഥൻ നിർബന്ധിച്ചു. എന്നാൽ കൂടെയുണ്ടായിരുന്ന പങ്കാളി റബേക്ക ഡ്രൈവ് ചെയ്തു തിരിച്ചു പോകാൻ റെനിയെ നിർബന്ധിച്ചു. ഇതേത്തുടർന്ന് റെനി വാഹനമോടിച്ചു തിരിച്ചു പോകാൻ ശ്രമിക്കവേയാണ് ജോനാഥൻ റോസ് മൂന്നു തവണ വെടിയുതിർത്തതും തുടർന്ന് റെനി കൊല്ലപ്പെട്ടതും. വാഹനം ഉദ്യോഗസ്ഥനെ തട്ടിയോ എന്ന കാര്യത്തിൽ ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും, താൻ സ്വയം രക്ഷയ്ക്കായി വെടിവെച്ചതാണെന്നാണ് ജോനാഥൻ റോസിന്‍റെ വാദം.

സിഎൻഎൻ ആണ് വീഡിയോ പുറത്തു വിട്ടത്. ഇതിൽ റെനിയും പങ്കാളി റബേക്കയും തങ്ങളെ തടഞ്ഞ ഐസ് ഉദ്യോഗസ്ഥരെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതു കാണാം. റെനി ഗുഡിനെ ഒരു “ആഭ്യന്തര ഭീകരവാദിയായി” ആണ് ട്രംപ് ഭരണകൂടം ചിത്രീകരിച്ചത്. ഇത് യുഎസിൽ വൻ ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. ഇതിനിടെ

ഐസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്താൻ ശ്രമിക്കുന്ന ഇടതുപക്ഷ ശൃംഖലയുടെ ഭാഗമാണ് റെനിയെന്ന് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ആരോപിച്ചു. ഇത്തരത്തിലുള്ള പ്രതിഷേധ ഗ്രൂപ്പുകളുടെ നേതാക്കളെയും അവർക്ക് പണം നൽകുന്നവരെയും കുറിച്ച് അന്വേഷിക്കാൻ എഫ്ബിഐ ഡയറക്റ്റർ കാഷ് പട്ടേൽ ഉത്തരവിട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com