പ്രവാസികൾക്ക് 'പണി' കൊടുത്ത് ബഹ്റൈൻ

പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് ര​ണ്ട് ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​ൻ ബഹറിൻ
Bahrain to impose two percent tax on money sent home by expatriates
പ്രവാസികൾക്ക് 'പണി' കൊടുത്ത് ബഹ്റൈൻrepresentative image
Updated on

മ​നാ​മ: പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് ര​ണ്ട് ശ​ത​മാ​നം നി​കു​തി ‌​ചു​മ​ത്താ​നു​ള്ള നി​യ​മ​ത്തി​ന് ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗീ​കാ​രം ന​ൽ​കി​. വിഷയവുമാ​യി ബന്ധപ്പെട്ട് 2023 ഫെ​ബ്രു​വ​രി​യി​ൽ ഉ​ന്ന​യി​ച്ച ക​ര​ട് നി​ര​വ​ധി പു​ന​ര​വ​ലോ​ക​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി. നി​ർ​ദേ​ശം പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് അ​ൽ മു​സ​ല്ലം, ഉ​പ​രി​സ​ഭ​യാ​യ ശൂ​റ കൗ​ൺ​സി​ലി​ന്‍റെ പ​രി​ഗ​ണ​ന​ക്ക് വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ശൂ​റ കൗ​ൺ​സി​ൽ എ​തി​ർ​ത്ത നി​ർ​ദേ​ശം നി​കു​തി ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ സ്ഥി​ര​ത​യെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​. അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ചു​മ​ത്തു​ന്ന​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നും ഇ​ത് അ​ന​ധി​കൃ​ത കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നും ഇ​ട​യാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ശൂ​റ കൗ​ൺ​സി​ൽ സാ​മ്പ​ത്തി​ക കാ​ര്യ സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഈ ​ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും പാ​ർ​ല​മെ​ന്‍റ് ബി​ൽ പാ​സാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

ഒ​രു പ്ര​വാ​സിയും ഓ​രോ ത​വ​ണ​യും അ​യ​ക്കു​ന്ന തു​ക​ക്ക് ര​ണ്ട് ശ​ത​മാ​നം ലെ​വി ചു​മ​ത്താ​നാ​ണ് നീ​ക്കം. പ​ണ​മ​യ​ക്കു​ന്ന​തി​ന് നി​കു​തി ചു​മ​ത്തു​ന്ന​ത് അ​ന്യാ​യ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്ന​ത്. പ​ണം കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് ലെ​വി​യെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പ​ണ കൈ​മാ​റ്റ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ഹ്‌​റൈ​ൻ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളി​ലും ഉ​ട​മ്പ​ടി​ക​ളി​ലും ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. അ​ത് ലം​ഘി​ക്കാ​നാ​വി​ല്ലെ​ന്നും സ​ർ​ക്കാ​ർ എം.പി​മാ​ർ​ക്ക് രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

logo
Metro Vaartha
www.metrovaartha.com