
ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നു വീണുണ്ടായ അപകടം; മരണം 19 ആയി
ധാക്ക: ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ജെറ്റ് വിമാനമാണ് തകർന്നുവീണു. ധാക്കയിലെ ഉത്തര പ്രദേശത്തെ സ്കൂൾ, കോളെജ് കാമ്പസിലേക്ക് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണ് ഒരു യുവ വിദ്യാർഥി ഉൾപ്പെടെ 19 പേരാണ് മരിച്ചു.
അപകടത്തിൽപെട്ട വിമാനം ബംഗ്ലാദേശി വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും പുക ഉയരുന്നതും അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തുന്നതും കാണാം.