ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നു വീണു; ഒരു മരണം, നിരവധി പേർക്ക് പരുക്ക് | video

എഫ് 7 ബിജെഐ വിമാനമാണ് അപകടത്തിൽപെട്ടത്
Bangladesh Air Force jet crashes into school building in Dhaka 1 killed

ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നു വീണു; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

Updated on

ധാക്ക: ബംഗ്ലാദേശിൽ വിമാനം തകർന്നുവീണു. ധാക്കയിലാണ് ബംഗ്ലാദേശി എയർഫോഴ്സിന്‍റെ പരിശീലന വിമാനം സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വിവരമുണ്ട്.

എഫ് 7 ബിജെഐ വിമാനമാണ് അപകടത്തിൽപെട്ടത്. മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളെജ് ക്യാംപസിലാണ് വിമാനം തകർന്നു വീണത്. അപകട സമയത്ത് സ്കൂളിൽ കുട്ടികളുണ്ടായിരുന്നു. അപകടത്തിൽപെട്ട വി‌മാനം ബംഗ്ലാദേശി വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അപകട കാരണം വ്യക്തമല്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും പുക ഉയരുന്നതും അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തുന്നതും കാണാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com