മറ്റൊരു താലിബാൻ!! ബംഗ്ലാദേശിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കടുത്ത നിയന്ത്രണം, വ്യാപക പ്രതിഷേധം

ഈ ആഴ്ച ആദ്യമായിരുന്നു വിവാദ ഓർഡിനൻസ് പുറത്തിറക്കിയത്
bangladesh bank women short dresses government employees protest ban taliban controversy

മറ്റൊരു താലിബാൻ!! ബംഗ്ലാദേശിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കടുത്ത നിയന്ത്രണം, വ്യാപക പ്രതിഷേധം

Updated on

ധാക്ക: സ്ത്രീകളുടെ വസ്ത്രധാരണത്തിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സർക്കാർ പുറത്തിറക്കിയ നിർദേശങ്ങളിൽ രാജ്യത്ത് വ്യാപക പ്രതിഷേധം. ഒരു രാത്രിയിൽ രഹസ്യമായി സർക്കാർ അവതരിപ്പിച്ച ഓർഡിനൻസ്, ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് ഭരണകൂടത്തെ പിടിച്ചു കുലുക്കും വിധം പ്രതിഷേധങ്ങൾക്ക് വഴിവച്ചു.

ഇത് സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധത്തിന് വഴിവച്ചു. മാത്രമല്ല, ചിലർ ബംഗ്ലദേശ് സർക്കാരിന്‍റെ നടപടിയെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്‍റെ നടപടിയുമായി താരതമ്യം ചെയ്യുകയും ചെയ്തു. താലിബാൻ ഭരണകൂടം പുറപ്പെടുവിക്കുന്ന ഉത്തരവുകളോട് സമാനമായ ഉത്തരവുകളാണ് യൂനുസ് ഭരണകൂടവും പിന്തുടരുന്നതെന്നാണ് ഒരു കൂട്ടർ ആരോപിക്കുന്നത്.

ഈ ആഴ്ച ആദ്യമായിരുന്നു വിവാദ ഓർഡിനൻസ്. വനിതാ ജീവനക്കാർ ചെറിയ വസ്ത്രങ്ങൾ ധരിക്കരുത്, കൈകൾ പുറത്ത് കാണരുത്, ലെഗിൻസ് ധരിക്കരുത്, സാരിയോ സൽവാറുകളോ ധരിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് സർക്കാർ ഓർഡിനൻസിൽ വ്യക്തമാക്കുന്നു.

സ്ത്രീകൾ ശിരോവസ്ത്രവും ഹിജാബും ഔപചാരിക ചെരിപ്പുകളോ ഷൂസോ ധരിക്കണമെന്നും പുരുഷന്മാർ ജീൻസ്, ടീ ഷർട്ട്, ട്രൗസർ എന്നിവ ധിരിക്കരുതെന്നും സെൻട്രൽ ബാങ്കും നിർദേശിച്ചിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് അച്ചടക്ക നടപടികൾക്ക് കാരണമാകുമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ, വസ്ത്രധാരണ മാർഗനിർദേശങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കാൻ എല്ലാ വകുപ്പുകൾക്കും ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും നിർദേശമുണ്ട്.

പൗരന്മാരും പത്രപ്രവർത്തകരും സർക്കാരിന്‍റെ "സ്വേച്ഛാധിപത്യം" എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ചിലർ ഈ ഓർഡിനൻസിനെ എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് തല മുതൽ കാൽ വരെ വസ്ത്രം ധരിക്കാൻ ഉത്തരവിടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്‍റെ ഉത്തരവുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്ന് ആരോപിച്ച് രംഗത്തെത്തി. സൂക്ഷ്മമായ സ്വേച്ഛാധിപതിയുടെ കീഴിൽ പുതിയ താലിബാനി യുഗം എന്ന് ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com