ഷെയ്ഖ് ഹസീനയെ വിട്ടു നൽകൂ; ഇന്ത്യയോട് ബംഗ്ലാദേശ്

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി ചർച്ചക്കെത്തിയ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേശ് ത്രിവേദിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
bangladesh demands to sheikh hasina from india
ഷെയ്ഖ് ഹസീന

file image

Updated on

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി ചർച്ചക്കെത്തിയ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേശ് ത്രിവേദിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴിക്കുന്ന ആവശ്യമാണിത്.

ബംഗ്ലാദേശിലേക്ക് മടങ്ങിവരാനുള്ള തന്‍റെ തീരുമാനം മാറ്റമില്ലാത്തതാണെന്നും കഴിഞ്ഞ ദിവസം ഹസീന പ്രതികരിച്ചിരുന്നു. അതിന്‍റെ പേരിൽ എന്ത് നേരിടേണ്ടിവന്നാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണെന്നും രാജ്യത്തെ ജനങ്ങളോടുള്ള തന്‍റെ പ്രതിബദ്ധത തുടരുമെന്നും എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും സ്വന്തം ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

2024 ലെ വിദ്യാർഥി പ്രക്ഷോഭത്തോടെയാണ് 20 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ ബംഗ്ലാദേശ് കോടതി കഴിഞ്ഞ നവംബറിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്.

logo
Metro Vaartha
www.metrovaartha.com