ബംഗ്ലാദേശിൽ പോളിങ് ദുർബലം; ഫലം തിങ്കളാഴ്ച

2018ൽ 80 ശതമാനമായിരുന്ന പോളിങ് ഇത്തവണ പകുതിയായി കുറഞ്ഞു
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന.
Updated on

ധാക്ക: ബംഗ്ലാദേശിൽ പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിൽ പോളിങ് ദുർബലം. ഇന്നലെ വൈകിട്ട് മൂന്നു വരെയുള്ള കണക്കു പ്രകാരം 27.15 ശതമാനം പേരാണു വോട്ട് രേഖപ്പെടുത്തിയത്. 2018ൽ 80 ശതമാനമായിരുന്നു പോളിങ്. അന്തിമ കണക്കിൽ പോളിങ് 40 ശതമാനത്തോളം മാത്രമായിരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ കാസി ഹബീബുൾ അവാൽ പറഞ്ഞു.

300 മണ്ഡലങ്ങളുള്ള രാജ്യത്ത് 299 സീറ്റുകളിലാണു വോട്ടെടുപ്പ്. പ്രധാന പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു തുടർച്ചയായ നാലാമൂഴം ഏറെക്കുറെ ഉറപ്പ്. ഇന്നലെ രാത്രി ആരംഭിച്ച വോട്ടെണ്ണലിന്‍റെ ഫലം ഇന്നു ലഭ്യമാകും. വോട്ടെടുപ്പ് പൊതുവേ സമാധാനപരമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ.

അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ ആരോപണം. രാഷ്ട്രീയ അക്രമങ്ങൾ വ്യാപകമായ ബംഗ്ലാദേശിൽ ഇത്തവണ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി എട്ടു ലക്ഷം പൊലീസുകാരെ ആണ് നിയോഗിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.