ഇസ്കോണിനെതിരേ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്; ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുകയാണ്
bangladesh government strict action to iskcon
ചിന്മയ് കൃഷ്ണദാസ്
Updated on

ധാക്ക: ഇസ്കോണിന് എതിരേ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്. ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്‍റലിജൻസ് യൂണിറ്റാണ് അക്കൗണ്ട് മരവിപ്പിച്ചത്. 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകി. മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ പരിശോധിക്കാനും തീരുമാനമായി.

അതേ സമയം, ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുകയാണ്. രാജ്യ വിരുദ്ധ നിയമം ചുമത്തി തിങ്കളാഴ്ചയാണ് ഇൻറർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷിയസ്നെസ് (ഇസ്കോണിലെ) ആത്മീയ നേതാവ് ചിൻമയ് കൃഷ്ണ ദാസിനെ ബംഗ്ളാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com