ബംഗ്ലാദേശ് കറൻസിയിൽ നിന്നും മുജീബുർ റഹ്മാന്‍ ചിത്രം മാറ്റി; പകരം ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങൾ

മുമ്പ് ബംഗ്ലാദേശിലെ എല്ലാ കറൻസി നോട്ടുകളിലും മുജീബുർ റഹ്മാന്‍റെ ചിത്രം ഉൾപ്പെട്ടിരുന്നു
bangladesh new currency notes

പുതിയ കറൻസി നോട്ടുകൾ

Updated on

ധാക്ക: ബംഗ്ലാദേശിൽ ജൂൺ 1 മുതൽ പുതിയ കറൻസി നോട്ടുകൾ പ്രാബല‍്യത്തിൽ വന്നതോടെ മുൻ പ്രധാനമന്ത്രിയും രാഷ്ട്രപിതാവുമായിരുന്ന മുജീബുർ റഹ്മാന്‍റെ ചിത്രം നോട്ടിൽ നിന്നും മാറ്റി. ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങൾ, കലാസ‍്യഷ്ടികൾ, സ്മാരകം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ കറൻസി നോട്ടുകളുടെ ഡിസൈൻ.

ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്മാൻ. മുമ്പ് രാജ‍്യത്തിലെ എല്ലാ കറൻസി നോട്ടുകളിലും അദ്ദേഹത്തിന്‍റെ ചിത്രമുണ്ടായിരുന്നു. ഷെയ്ക്ക് ഹസീനയുടെ പുറത്താക്കലിനു ശേഷം കഴിഞ്ഞ വർഷമായിരുന്നു ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുന്ന കാര‍്യം പ്രഖ‍്യാപിച്ചിരുന്നത്.

<div class="paragraphs"><p>മുജീബുർ റഹ്മാന്‍റെ ചിത്രം അടങ്ങിയ പഴയ കറൻസി നോട്ടുകൾ</p></div>

മുജീബുർ റഹ്മാന്‍റെ ചിത്രം അടങ്ങിയ പഴയ കറൻസി നോട്ടുകൾ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com