ഷെയ്ക്ക് ഹസീനയ്ക്ക് വധശിക്ഷ: അവാമി ലീഗ് അനുകൂലികൾ തെരുവിൽ; 2 പേർ‌ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ തെരുവുയുദ്ധം
2 പേർ‌ കൊല്ലപ്പെട്ടു

അവാമി ലീഗ് അനുകൂലികൾ തെരുവിൽ

Updated on

ധാക്ക: ഷെയ്ക്ക് ഹസീനയ്ക്ക് വധശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ വൻ സംഘർഷം. അവാമി ലീഗ് അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി.. ഇതോടെ പൊലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ടു കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവും ഷെയ്ക്ക് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്‍റെ വീട് സ്ഥിതി ചെയ്യുന്ന ധൻമോണ്ടിയിലേക്കും പ്രതിഷേധക്കാർ മാർച്ച് നടത്തി. സ്വത്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചതോടെ അവിടെ വൻതോതിൽ സംഘർഷമുണ്ടായതായാണ് വിവരം.

കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീനയ്ക്കെതിരേ മൂന്ന് കുറ്റങ്ങൾ ചുമത്തിയാണ് വധശിക്ഷ വിധിച്ചത്. സ്ഥാനചലനത്തിന് ശേഷം ഇന്ത്യയിൽ അഭയം തേടുകയും, ഡൽഹിയിൽ പ്രവാസി ജീവിതം നയിക്കുകയുമാണ് ഷെയ്ക്ക് ഹസീന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com