ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും നിഷേധിക്കുന്നത് ഇസ്രയേലിനു തിരിച്ചടിയാകും: ബരാക് ഒബാമ

ഇസ്രയേലിന് ലോകരാജ്യങ്ങളിൽ നിന്നുള്ള പിന്തുണ ഇടിയാൻ ഇതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു
ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും നിഷേധിക്കുന്നത് ഇസ്രയേലിനു തിരിച്ചടിയാകും: ബരാക് ഒബാമ

വാഷിങ്ടൺ: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന്‍റെ ചില പ്രവൃർത്തികൾ അവർക്കു തന്നെ തിരിച്ചടിയാകുമെന്ന് യുഎസ് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ. ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന ഇസ്രയേലിന്‍റെ നടപടിക്കെതിരെയാണ് ഒബാമയുടെ മുന്നറിയിപ്പ്.

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വൈദ്യൂതി തുടങ്ങിയവ നിർത്താലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്‍റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വക്ഷളാക്കും. ഇസ്രയേലിനോടുള്ള പലസ്തീനിലെ ജനങ്ങളുടെ വിരോധം വരും. അത് തലമുറകളോളം തുടരുന്നതിന് ഇത്തരം നടപടികൾ ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇസ്രയേലിന് ലോകരാജ്യങ്ങളിൽ നിന്നുള്ള പിന്തുണ ഇടിയാനും ഇതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഒബാമ യുഎസ് പ്രസിഡന്‍റായിരുന്ന കാലത്ത് ഹമാസുമായുള്ള സംഘർഷങ്ങളിൽ ഇസ്രയേലിന് പിന്തുണ നൽകിയിരുന്നു. എന്നാൽ വ്യോമാക്രമണങ്ങളിൽ പലസ്തീനികൾ കൊല്ലപ്പെടുന്ന സാഹചര്യം വന്നതോടെ അദ്ദേഹം രാജ്യത്തോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com