
ഒരു കൈയ്യബദ്ധം! വായയിൽ വവ്വാൽ കയറി; യുവതിക്ക് ചികിത്സയ്ക്കായി ചെലവായത് 18 ലക്ഷം രൂപ
file image
വായിൽ വവ്വാൽ കയറിയതിനു പിന്നാലെ മാസച്യുസെറ്റ്‌സിലെ ഒരു യുവതിക്ക് ചികിത്സയ്ക്കു ചെലവായത് 20,000 ഡോളർ (18 ലക്ഷത്തോളം രൂപ). അരിസോണയിലേക്കുള്ള ഒരു യാത്രക്കിടെയാണ് എറിക്ക കാൻ എന്ന 33 വയസുകാരിയുടെ വായയിൽ വവ്വാൽ കയറിയത്. ഇപ്പോൾ റാബിസ് പ്രതിരോധ ചികിത്സ നേടിയതിനു പിന്നാലെ കനത്ത സാമ്പത്തിക പ്രയാസത്തിലാണ് എന്നാണ് എറിക്ക പറയുന്നത്.
അരിസോണയിൽ വച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ വിചിത്രമായ സംഭവമുണ്ടായത് എന്നാണ് എറിക്ക വിവരിക്കുന്നത്. ഫോട്ടോഗ്രാഫറായ താന്‍ രാത്രിയിൽ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു വവ്വാൽ തന്‍റെ തലയ്ക്കും ക്യാമറയ്ക്കും ഇടയിലായിവന്നിരുന്നു. എന്നാൽ ഭയത്ത് നിലവിളിക്കാൻ തുടങ്ങിയതോടെ വവ്വാൽ അവരുടെ വായിൽ കയറി. ഉടനെ തന്നെ വവ്വാൽ അവിടെ നിന്നു പറന്നുപോവുകയെങ്കിലും കഥകൾ അവിടെ അവസാനിച്ചില്ല.
എറിക്ക ഉടന്‍ ഡോക്റ്ററായ അച്ഛനെ വിവരം അറിയിച്ചു. വാക്സിനുകൾ എടുക്കാൻ അച്ഛൻ നിർദേശിച്ചെങ്കിലും തനിക്ക് വവ്വാലിന്‍റെ കടിയേറ്റിട്ടില്ല എന്നു കരുതി എറിക്ക വാക്സിന്‍ സ്വീകരിച്ചില്ല. അടുത്തിടെ ആരോഗ്യ സ്ഥിതി മോശമായതോടെ ബയോമെഡിക്കൽ എൻജിനീയറായ തന്‍റെ ജോലി പോയതായും എറിക്ക പറയുന്നു. ഇതോടെ സാമ്പത്തികശേഷി മോശമായി.
ചികിത്സാ ചെലവ് വഹിക്കാൻ സഹായിക്കുമെന്ന് കരുതി ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയും എടുത്തു. എന്നാൽ 30 ദിവസത്തെ കാത്തിരിപ്പുകാലം ഉള്ളതിനാൽ കമ്പനികൾ അപേക്ഷകൾ നിരസിച്ചു. ഈ സമയം കൊണ്ട് എറിക്കയുടെ ചികിത്സാ ബില്ലുകൾ 20,749 ഡോളറിലെത്തിയിരുന്നു. ഇതിനിടെ, പിന്നീട്, കമ്പനി കുറച്ച് തുക നൽകാൻ സമ്മതിക്കുകയും, ചില ബില്ലുകൾ കൃത്യമായി അടയ്ക്കാനും സാധിച്ചു. മുമ്പ് ഒരു ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരുന്നുവെങ്കിലും ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് അത് കാലഹരണപ്പെട്ടുവെന്നും നിലവിൽ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും എറിക്ക പറയുന്നു.