ചൈനീസ് ഭീഷണിക്കു മുന്നിൽ ഇന്ത്യയില്ലാതെ യുഎസ് അപ്രസക്തം: മുൻ ഉപദേശക

ഇന്തോ-പസഫിക് മേഖലയിലെ വർധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തെ യുഎസിന് ഇന്ത്യയില്ലാതെ നേരിടാൻ കഴിയില്ലെന്ന് മുൻ ഉപദേശക മേരി കിസൽ
US irrelevant without India: Former advisor Mary Kissel

ഇന്ത്യയില്ലാതെ യുഎസ് അപ്രസക്തം: മുൻ ഉപദേശക മേരി കിസൽ

file photo

Updated on

ഇന്തോ-പസഫിക് മേഖലയിലെ വർധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തെ യുഎസിന് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഉപദേഷ്ടാവായിരുന്ന മേരി കിസൽ വ്യക്തമാക്കി.ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുടെ പിന്തുണയില്ലാതെ ചൈനീസ് ഭീഷണികളെ ചെറുക്കാൻ കഴിയില്ലെന്നും ശക്തമായ ഇന്ത്യ-യുഎസ് പങ്കാളിത്തം അനിവാര്യമാണെന്നുമുള്ള അവരുടെ വെളിപ്പെടുത്തൽ.

യുഎസ്-ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യൻ ഉൽപന്നങ്ങൾ വാങ്ങിയതിന് 25 ശതമാനം അധിക തീരുവയും ചുമത്തിയതിന് പിന്നാലെയാണ് മേരി കിസലിന്‍റെ ഈ പരാമർശം.

“ചൈനയെ വലിയ ഭീഷണിയായി യുഎസ് കാണുന്നുണ്ടെങ്കിൽ നമുക്ക് ഇന്ത്യയെ ആവശ്യമാണ്. ഏഷ്യ-പസഫിക്കിൽ ചൈനയ്ക്കെതിരെ ഒറ്റയ്ക്കു പോരാടാൻ കഴിയില്ല. ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുമായി മാത്രമല്ല, ഇന്ത്യയുമായും നല്ല ബന്ധം വേണം ” എന്നായിരുന്നു മേരി കിസലിന്‍റെ വിശദീകരണം. ട്രംപ് ഭരണകൂടത്തിന്‍റെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ഊഷ്മളമാകുന്നതേയുള്ളു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com