

ബെഞ്ചമിൻ നെതന‍്യാഹു
ജറുസലേം: ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്ന പക്ഷം തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു. ഇറാന്‍റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായാൽ ഇസ്രയേൽ സൈനിക നടപടികളിലേക്ക് കടക്കുമെന്ന് നെതന‍്യാഹു പാർലമെന്‍റ് യോഗത്തിൽ പറഞ്ഞതായാണ് ചൈനീസ് മാധ‍്യമമായ ഷിൻഹുവാ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനെ നിരീക്ഷിച്ചു വരുകയാണെന്നും പഴയ സ്ഥിതിയിലേക്ക് ഇറാന് തിരിച്ചുവരാൻ സാധിക്കില്ലെന്നും നെതന‍്യാഹു പറഞ്ഞു. അതേസമയം, ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിൽ 5000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ‍്യാവകാശ സംഘടനകളുടെ അവകാശവാദം.