''വെടിനിർത്തൽ പ്രഖ്യാപിക്കില്ല, വിജയിക്കും വരെ പോരാടും''; ബെഞ്ചമിൻ നെതന്യാഹു

ഗാസയിൽ 8,300 ഓളം പേർ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്
benjamin netanyahu
benjamin netanyahu
Updated on

ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് യുദ്ധം കനക്കുകന്നതിനിടെ വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഹമാസിനു മുന്നിൽ കീഴടങ്ങലാകുമതെന്നും അദ്ദേഹം പറഞ്ഞു. ''വെടിനിർത്തലിനുവേണ്ടിയുള്ള ആഹ്വാനം ഹമാസിനു മുന്നിൽ കീഴടങ്ങാനുള്ള ഇസ്രയേലിനോടുള്ള ആഹ്വാനമാണ്. അത് സംഭവിക്കില്ല, വിജയിക്കും വരെ ഇസ്രയേൽ പോരാടും''- എന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ തങ്ങളുടെ സൈനിക നീക്കം കടുപ്പിച്ചതോടെ ഗാസയിലെ ജനങ്ങൾ ദുരിതത്തിലാണ്. ഗാസയിൽ 8,300 ഓളം പേർ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഹമാസിന്‍റെ അധീനപ്രദേശത്തു നടത്തിയ സൈനികനീക്കത്തിൽ ബന്ദിയാക്കപ്പെട്ട സൈനിക വനിതയെ മോചിപ്പിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. കുടുംബാംഗങ്ങളോടൊപ്പം യുവതി നിൽക്കുന്ന ചിത്രം നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com