യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്‍റ്

പാക്കിസ്ഥാനുമായി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് തുര്‍ക്കി.
Turkish President raises Kashmir issue at UN General Assembly

യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്‍റ്

Updated on

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭയുടെ 81ാം പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എര്‍ദോഗന്‍. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിച്ച അദ്ദേഹം ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത എര്‍ദോഗന്‍ ദക്ഷിണേഷ്യയില്‍, കശ്മീര്‍ പ്രശ്‌നമുള്‍പ്പെടെയുള്ള എല്ലാ തര്‍ക്കങ്ങളും ഐക്യരാഷ്‌ട്രസഭയുടെ ചാര്‍ട്ടറിന്‍റെയും പ്രസക്തമായ പ്രമേയങ്ങളുടെയും ചട്ടക്കൂടിനുള്ളില്‍ നിന്ന് ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു. ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ സംഘര്‍ഷങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, എര്‍ദോഗന്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ് 7ന് മക്കയില്‍ വച്ച് 'മക്ക സംയുക്ത പ്രതിരോധ കരാര്‍' എന്നറിയപ്പെടുന്ന ത്രികക്ഷി കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതിലൂടെ പാക്കിസ്ഥാനുമായി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് തുര്‍ക്കി.

logo
Metro Vaartha
www.metrovaartha.com