നൈജീരിയ ട്രക്ക് അപകടം: 30 മരണം

മരണക്കാടായി നൈജീരിയ
30 killed in truck accident in Nigeria

നൈജീരിയ ട്രക്ക് അപകടം: 30 മരണം

symbolic imageമ

Updated on

കാനോ(നൈജീരിയ): നൈജീരിയയിലെ കാനോ സംസ്ഥാനത്ത് ഉണ്ടായ ട്രക്ക് അപകടത്തിൽ 30 പേർക്ക് ദാരുണാന്ത്യം.ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. കാനോയിലെ ഗെസാവ മേഖലയിലെ ക്വാനർ ബാർഡിലെ ഹൈവേയിലാണ് യാത്രക്കാരെ കയറ്റി വന്ന ട്രക്ക് അമിത വേഗം മൂലം നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുജുംഗു പട്ടണത്തിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടതെന്ന് കാനോ ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഗവര്‍ണര്‍ അബ്ബ കബീർ യൂസഫിന്‍റെ വക്താവ് സനുസി ബട്ടൂർ ദാവക്കിൻ ടോഫ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെയും കാനോയിലെ ജനങ്ങളുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായി ഗവർണർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ ബ്രിട്ടീഷ് ഹെവി വെയ്റ്റ് ബോക്സിങ് ചാംപ്യൻ ആന്തണി ജോഷ്വയ്ക്കും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾക്കും ലാഗോസ് ഇബാദാൻ എക്സ്പ്രസ് വേയിൽ വച്ച് ഇതേ രീതിയിൽ അപകടം സംഭവിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com