ഹിൻഡൻബർഗ് റിസർച്ച് : ബൈഡന്‍റെ കാലത്ത് അദാനിയെ വിറപ്പിച്ചു, ട്രംപ് ജയിച്ചപ്പോൾ പൂട്ടു വീണു

പൂട്ടു വീണത് ഡീപ് സ്റ്റേറ്റിന്‍റെ പ്രചാരകർക്ക്
Nate Anderson Adani
നേയ്റ്റ് ആൻഡേഴ്സൺ ,അദാനി
Updated on

അടുത്ത കാലത്തായി ഇന്ത്യൻ വ്യവസായ ഭീമൻ അദാനി ഗ്രൂപ്പിനെ വരെ മുള്ളിൽ നിർത്തിയ ഹിൻഡൻബർഗ് റിസർച്ച് സ്ഥാപനത്തിനു പൂട്ടു വീണു.നേറ്റ് ആൻഡേഴ്സൺ ആണ് ഈ സ്ഥാപനത്തിന്‍റെ ഉടമ. വിവാദ വാർത്തകളുടെ സൃഷ്ടാക്കളായ ഹിൻഡൻബർഗ് റിസർച്ച് പൂട്ടാനുള്ള കാരണമെന്തെന്ന അന്വേഷണത്തിലാണ് നെറ്റിസൺസ്. തൊഴിൽ സമ്മർദ്ദം മൂലമാണ് താൻ സ്ഥാപനം അടച്ചു പൂട്ടുന്നതെന്നാണ് ആൻഡേഴ്സണിന്‍റെ പക്ഷം. കഴിഞ്ഞ എട്ടു വർഷങ്ങളായി ഭൂരിഭാഗവും താൻ ഓരോ പോരാട്ടത്തിലായിരുന്നു എന്നാണ് വാൾസ്ട്രീറ്റ് ജേർണിന്‍റെ റിപ്പോർട്ടറോട് ആൻഡേഴ്സൺ പറഞ്ഞത്. ട്രംപിന്‍റെ വിജയത്തോടെ അദാനിയുടെ ശക്തനായ വിമർശകനായ ആൻഡേഴ്സന്‍റെ സ്ഥാപനം അടച്ചു പൂട്ടി എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കു തടയിടാൻ അമെരിക്ക കൊണ്ടു വന്ന ചട്ടുകമാണ് ഹിൻഡൻബർഗ് റിസർച്ച് എന്ന നിരീക്ഷണവും നിരവധി രാഷ്ട്രീയ നിരീക്ഷകർ നടത്തിയിരുന്നു.ഉലയേണ്ട സാമ്രാജ്യങ്ങളെ തങ്ങൾ ഉലച്ചു എന്ന ആൻഡേഴ്സണിന്‍റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത് ഈ രാഷ്ട്രീയ നിരീക്ഷണം ശരിയാണെന്നാണ്.

പൊതു, സ്വകാര്യ വിപണികളിലെ വേട്ടയാടൽ തട്ടിപ്പുകളിൽ നിന്നും മറ്റു പ്രശ്നങ്ങളിൽ നിന്നും എങ്ങനെ ഒരു ബിസിനസ് കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് കാണിച്ച് താനും തന്‍റെ സ്ഥാപനമായ ഹിൻഡൻബർഗും ചെയ്യാനാഗ്രഹിച്ച കർമങ്ങൾ പൂർത്തിയായതായും സമാന താൽപര്യമുള്ളവർക്ക് അവരുടെ സ്വന്തം അന്വേഷണങ്ങൾക്ക് ഹിൻഡൻബർഗിന്‍റെ തന്ത്രങ്ങൾഉതകും വിധം തങ്ങളുടെ വിഭവങ്ങളും പരിശീലന സാമഗ്രികളും ഉടൻ പങ്കിടുന്നതിനുള്ള സന്നദ്ധതയും ആൻഡേഴ്സൺ വാൾ സ്ട്രീറ്റ് ജേർണലുമായി പങ്കു വച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com