ബൈഡൻ ഇസ്രയേലിൽ; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു

പലസ്തീനിൽ മനുഷ്യത്വപരമായ പിന്തുണ ഗാസയിലുള്ളവർക്ക് ലഭിക്കുന്നുണ്ടെന്ന് ബൈഡൻ കൂടിക്കാഴ്ചയിലൂടെ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അവകാശപ്പെടുന്നു
ജോ ബൈഡനും ബെഞ്ചമിൻ  നെതന്യാഹുവും
ജോ ബൈഡനും ബെഞ്ചമിൻ നെതന്യാഹുവും

ടെൽ അവീവ്: ഇസ്രയേൽ- ഗാസ യുദ്ധ രൂക്ഷമായിക്കൊണ്ടിരിക്കേ ഇസ്രയേലിലെത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ബെൻ ഗൂരിയോൺ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബൈഡനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. പലസ്തീനിൽ മനുഷ്യത്വപരമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ബൈഡൻ കൂടിക്കാഴ്ചയിലൂടെ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അവകാശപ്പെടുന്നു. ഇസ്രയേലിലെ പ്രാദേശിക നേതാക്കളെയും ഇരകളുടെയും ഹമാസ് തടവിലാക്കിയവരുടെയും കുടുംബത്തെയും സന്ദർശിക്കാനും ബൈഡൻ തീരുമാനിച്ചിട്ടുണ്ട്.

ഗാസയിലെ അൽ അഹ്ലി അറബ് അശുപത്രിയിൽ ആക്രമണമുണ്ടായതിൽ അഗാധമായ ദുഃഖം ബൈഡൻ രേഖപ്പെടുത്തിയിട്ടുണ്ട്. കലുഷിതമായ സാഹചര്യത്തിലുള്ള സന്ദർശനത്തിലൂടെ മധ്യ ഏഷ്യൻ രാജ്യങ്ങളിലെ സ്വാധീനം ഒന്നു കൂടി ഉറപ്പിക്കാനാണ് യുഎസ് ശ്രമിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രൈനിലും ബൈഡൻ സന്ദർശനം നടത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com