ഡ്രോൺ ആക്രമണത്തിൽ യുഎസ് സൈനികർക്ക് പരുക്ക്; തിരിച്ചടിക്കാൻ ഉത്തരവിട്ട് ബൈഡൻ

മൂന്നു സൈനികർക്കാണ് തിങ്കളാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റത്.
ജോ ബൈഡൻ
ജോ ബൈഡൻ

വാഷിങ്ടൺ: വടക്കൻ ഇറാഖിൽ ഇറാന്‍റെ പിന്തുണയുള്ള ഭീകരസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎസ് സൈനികർക്ക് പരുക്ക്. ഇതോടെ തിരിച്ചടിക്കാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ സൈന്യത്തിന് നിർദേശം നൽകി. മൂന്നു സൈനികർക്കാണ് തിങ്കളാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റത്. ഇതിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.

ഇറാൻ പിന്തുണയ്ക്കുന്ന കത്തൈബ് ഹിസ്ബുള്ള എന്ന സംഘടനയാണ് ആക്രമ‍ണത്തിനു പിന്നിൽ. ഭീകര സംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മേരിലാൻഡിൽ ക്രിസ്മസ് ആഘോഷത്തിനിടെയാണ് ബൈഡൻ ആക്രമണ വിവരം അറിഞ്ഞത്. ഉടൻ തന്നെ തിരിച്ചടിക്കാൻ നിർദേശം നൽകി.

പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ദേശീയ സുരക്ഷാ ടീമിനൊപ്പം ചേർന്ന് തിരിച്ചടിക്കുന്നതിനുള്ള മാർഗങ്ങൾ ആസൂത്രണം ചെയ്തു. കത്തൈബ് ഹിസ്ബുള്ളയും മറ്റ് അനുബന്ധ സംഘടനകളും പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളിൽ ആക്രണം നടത്താനാണ് യുഎസിന്‍റെ തീരുമാനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com