'പട്ടി കടി' തുടർക്കഥയായി; വളർത്തുനായയെ വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കി ബൈഡൻ

ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ 11 തവണയാണ് കമാൻഡർ എന്ന നായ ആക്രമിച്ചത്.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വളർത്തു നായ കമാൻഡർക്കൊപ്പം
യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വളർത്തു നായ കമാൻഡർക്കൊപ്പം

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ പട്ടികടി തുടർക്കഥയായതോടെ പ്രിയപ്പെട്ട വളർത്തുനായ കമാൻഡറെ പുറത്താക്കി പ്രസിഡന്‍റ് ജോ ബൈഡൻ. യുഎസിന്‍റെ രഹസ്യാന്വേഷണംഓഫിസർ അടക്കമുള്ളവരെയാണ് ബൈഡന്‍റെ പ്രിയപ്പെട്ട നായ കമാൻഡർ ആക്രമിച്ചത്. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ 11 തവണയാണ് കമാൻഡർ ആക്രമിച്ചത്. പ്രസിഡന്‍റിന്‍റെ വളർത്തുനായ്ക്കെതിരേ വൈറ്റ് ഹൗസിനുള്ളിലും പുറത്തു മുറുമുറുപ്പ് ഉയർന്നതോടെയാണ് ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട കമാൻഡറെ വൈറ്റ് ഹൗസിൽ നിന്ന് മാറ്റിയത്.

ബൈഡന്‍റെ പത്നി ജിൽ ബൈഡന്‍റെ കമ്യൂണിക്കേഷൻ ഡയറക്റ്റർ എലിസബത്ത് അലക്സാണ്ടർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതു വരെയും വൈറ്റ് ഹൗസ് ജീവനക്കാർ നൽകിയ സഹകരണക്കിന് നന്ദി പറയുന്നുവെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്നും മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 2 വയസ്സ് പ്രായമുള്ള നായ്ക്കളെ എങ്ങോട്ടാണ് മാറ്റിയിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതിനു മുൻ‌പ് മേജർ എന്ന വളർത്തുനായയെയും ജീവനക്കാരെ കടിച്ചതിനു പിന്നാലെ ബൈഡൻ വൈറ്റ് ഹൗസിൽ നിന്നു മാറ്റിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 25നാണ് രഹസ്യാന്വേഷണ ഓഫിസറെ കമാൻഡർ ആക്രമിച്ചത്. അദ്ദേഹത്തിന് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കി. വൈറ്റ് ഹൗസിനുള്ളിൽ അടച്ചിടുന്നതു മൂലം നായ്ക്കുണ്ടാകുന്ന സമ്മർദമാണ് ആക്രമണത്തിന് കാരണമാകുന്നതെന്നായിരുന്നു നായ്ക്കടി വിഷയത്തിൽ ആദ്യം വൈറ്റ് ഹൗസ് പ്രതികരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com