ഖാലിസ്ഥാൻ ഭീകര നേതാക്കളെ അറസ്റ്റ് ചെയ്ത് ക്യാനഡ

ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂണിന്‍റെ അടുത്ത സഹായിയായ ഇന്ദർജിത് സിങ് ഗോസൽ ഉൾപ്പടെ മൂന്നു ഭീകരരെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തു
Canada arrests Khalistan terror leaders

ഖാലിസ്ഥാൻ ഭീകര നേതാക്കളെ അറസ്റ്റ് ചെയ്ത് ക്യാനഡ

file photo

Updated on

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരവാദികൾക്ക് എതിരെ കടുത്ത നടപടിയുമായി ക്യാനഡ. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂണിന്‍റെ അടുത്ത സഹായിയായ ഇന്ദർജിത് സിങ് ഗോസൽ ഉൾപ്പടെ മൂന്നു ഖാലിസ്ഥാൻ ഭീകരരെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഭീകരവാദത്തിന് എതിരെ നടപടിയെടുക്കാൻ ക്യാനഡയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. സെപ്റ്റംബർ 19ന് ഒന്‍റാരിയോയിൽ വച്ചു നടന്ന ഒരു വാഹന പരിശോധനയ്ക്കിടെയാണ് ഭീകരരെ മൂന്നു പേരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

ആയുധങ്ങളുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള സിഖ്സ് ഫൊർ ജസ്റ്റിസ് (SFJ) എന്ന ഖാലിസ്ഥാൻ ഭീകര സംഘടനയുടെ സുപ്രധാന കനേഡിയൻ സംഘാടകനായിരുന്നു ഗോസൽ. ഖാലിസ്ഥാൻ വാദികളോട് ക്യാനഡ മുമ്പ് കാട്ടിയ മൃദു സമീപനത്തിന് അപവാദമാണ് ശ്രദ്ധേയമായ ഈ കടുത്ത നടപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com